മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ ഐഡിയുണ്ടാക്കി യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; തൃശ്ശൂര്‍ സ്വദേശിനി അറസ്റ്റില്‍

'വേ ടു നിക്കാഹ്' എന്ന ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ ഐഡിയുണ്ടാക്കിയാണ് നിത തട്ടിപ്പ് നടത്തിയത്.

 
muslim

19 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയത്.

വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി പിടിയില്‍. തൃശ്ശൂര്‍ പൂമംഗലം എടക്കുളം പാളയംകോട് പി എ നിത(24)യെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 19 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയത്. 'വേ ടു നിക്കാഹ്' എന്ന ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ ഐഡിയുണ്ടാക്കിയാണ് നിത തട്ടിപ്പ് നടത്തിയത്.

ആലപ്പുഴക്കാരിയായ യുവതിയാണ് തട്ടിപ്പിനിരയായത്. കേസിലെ ഒന്നാംപ്രതി നിതയുടെ ഭര്‍ത്താവ് ഫഹദ് വിദേശത്താണ്. എസ്‌ഐ അനില്‍കുമാര്‍, എഎസ്‌ഐ ഷിനി പ്രഭാകര്‍, സിനു ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.