വി.ഡി. സതീശനെതിരെ പ്രസ്താവന നടത്തിയെന്ന രീതിയിൽ കെ. സുധാകരന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം ; ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെതിരെ കേസ്
Oct 5, 2026, 10:50 IST
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പ്രസ്താവന നടത്തിയെന്ന രീതിയിൽ കെ. സുധാകരന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ കേസ്. രാജീവ് പി.ആർ. രാജീവ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെതിരെ കണ്ണൂർ സൈബർ പോലീസാണ് കേസെടുത്തത്.
മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരൻ പ്രസ്താവന നടത്തിയെന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങളും പോസ്റ്ററുകളുമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. നേരത്തെ ഇത്തരം നിയമവിരുദ്ധമായ വ്യാജപ്രചാരണങ്ങൾക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ ആഭ്യന്തര വകുപ്പിന് പരാതി നൽകിയിരുന്നു.