ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ അപ്രത്യക്ഷം; മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്, നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിക്കണമെന്ന് നിർദ്ദേശം 

മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ 'സി.എം.ഒ കേരള'ത്തിലെ പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ചു. ആശാവര്‍ക്കര്‍മാര്‍ക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകള്‍ നേര്‍ന്നതുമായ രണ്ട് പോസ്റ്റുകളാണ് ഫെയ്സ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായത്

 

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ 'സി.എം.ഒ കേരള'ത്തിലെ പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ചു. ആശാവര്‍ക്കര്‍മാര്‍ക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകള്‍ നേര്‍ന്നതുമായ രണ്ട് പോസ്റ്റുകളാണ് ഫെയ്സ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായത്.

നീക്കം ചെയ്ത പോസ്റ്റുകള്‍ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും, എന്ത് കാരണത്താലാണ് ഉള്ളടക്കം ഒഴിവാക്കിയതെന്ന് ഐടി നിയമപ്രകാരം വ്യക്തമാക്കണമെന്നും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര ഐ.ടി മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍ ഐഎഎസ് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.