ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് ഫേസ്ബുക്കിൽ പരസ്യം ; കെണിയിൽ വീണ് കണ്ണൂർ ചക്കരക്കൽ സ്വദേശിയായ മധ്യവയസ്ക്കൻ ; നഷ്ട്ടമായത് 72, 27, 900 രൂപ

ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ ലാഭം നേടാമെന്ന് ഫേസ്ബുക്കിലെ പരസ്യം കണ്ട് പണം നിക്ഷേപിച്ച മധ്യവയസ്കൻ്റെ 72, 27, 900 രുന്ന തട്ടിയെടുത്തുവെന്ന പരാതിയിൽ കണ്ണൂർ സൈബർ ക്രൈം പോലീസ് കേസെടുത്തു. 

 

  കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ ലാഭം നേടാമെന്ന് ഫേസ്ബുക്കിലെ പരസ്യം കണ്ട് പണം നിക്ഷേപിച്ച മധ്യവയസ്കൻ്റെ 72, 27, 900 രുന്ന തട്ടിയെടുത്തുവെന്ന പരാതിയിൽ കണ്ണൂർ സൈബർ ക്രൈം പോലീസ് കേസെടുത്തു. 

ചക്കരക്കൽ മക്രേരിയിലെ തേജസ് ഹൗസിൽ പി. എ. രഘുനാഥിൻ്റെ പരാതിയിലാണ് തട്ടിപ്പു സംഘത്തിനെതിരെ പോലീസ് കേസെടുത്തത്. 2026 ഫെബ്രവരി മാസം പരാതിക്കാരൻ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്ത് ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ഇക്കഴിഞ്ഞ ഫെബ്രവരി 14 നും ഏപ്രിൽ 4 വരെയുള്ള ദിവസങ്ങളിൽ പല തവണകളായി പ്രതികളുടെവിവിധ ബേങ്ക് അക്കൗണ്ടുകളിലേക്ക് 72, 27, 900 രൂപ നിക്ഷേപിച്ചശേഷം അയച്ചു കൊടുത്ത പണമോ ലാഭമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കണ്ണൂർ സൈബർ പോലീസ് കേസെടുത്തത്