അതിതീവ്ര മഴ: തമിഴ്നാട്ടിൽ നിന്ന് ഇടുക്കിയിലേക്കുള്ള തോട്ടം തൊഴിലാളികളുടെ യാത്ര വിലക്കി തേനി ജില്ലാ ഭരണകൂടം
തമിഴ്നാട്ടിലും കേരളത്തിന്റെ അതിർത്തി മലയോര മേഖലകളിലും തുടരുന്ന അതിതീവ്ര മഴയെത്തുടർന്ന് തമിഴ്നാട്ടിൽനിന്ന് ഇടുക്കിയിലെ ഏലത്തോട്ടങ്ങളിലേക്ക് ജോലിക്കെത്തുന്ന തൊഴിലാളികളുടെ യാത്ര തേനി ജില്ലാ ഭരണകൂടം പൂർണ്ണമായി വിലക്കി. തേനി ജില്ലയിൽ നിലവിൽ കനത്ത മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇടുക്കി മാങ്കുളത്ത് ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ മരം വീണ് തോട്ടം തൊഴിലാളികൾ ദാരുണമായി മരണപ്പെട്ട സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായാണ് കളക്ടറുടെ ഉത്തരവ്.
ബോഡിനായ്ക്കന്നൂർ: തമിഴ്നാട്ടിലും കേരളത്തിന്റെ അതിർത്തി മലയോര മേഖലകളിലും തുടരുന്ന അതിതീവ്ര മഴയെത്തുടർന്ന് തമിഴ്നാട്ടിൽനിന്ന് ഇടുക്കിയിലെ ഏലത്തോട്ടങ്ങളിലേക്ക് ജോലിക്കെത്തുന്ന തൊഴിലാളികളുടെ യാത്ര തേനി ജില്ലാ ഭരണകൂടം പൂർണ്ണമായി വിലക്കി. തേനി ജില്ലയിൽ നിലവിൽ കനത്ത മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇടുക്കി മാങ്കുളത്ത് ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ മരം വീണ് തോട്ടം തൊഴിലാളികൾ ദാരുണമായി മരണപ്പെട്ട സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായാണ് കളക്ടറുടെ ഉത്തരവ്.
കനത്ത മഴയെത്തുടർന്ന് ബോഡിമെട്ട് ഉൾപ്പെടെയുള്ള പ്രധാന ചുരം പാതകളിൽ ഗതാഗതം അതീവ ദുഷ്കരവും അപകടകരവുമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഇടുക്കിയിലെ തോട്ടങ്ങളിലേക്ക് തൊഴിലാളികൾ പോകുന്നത് പൂർണ്ണമായി തടയാൻ അധികൃതർ തീരുമാനിച്ചത്. തേനിയിലെ വിവിധ ഗ്രാമങ്ങളിൽനിന്ന് ദിവസേന ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികളാണ് അതിർത്തി കടന്ന് ഇടുക്കിയിലെ തോട്ടങ്ങളിൽ ജോലിക്കായി എത്താറുള്ളത്.