സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും മുമ്പേയുള്ള വികാര പ്രകടനങ്ങള്‍ ഒഴിവാക്കണം ; കെ സി വേണുഗോപാല്‍
എല്ലാ തലങ്ങളിലും ചര്‍ച്ച നടത്തിയാകും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക എന്നും കെ സി പറഞ്ഞു.
Mar 7, 2026, 08:36 IST
ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ജയിക്കാന്‍ വേണ്ടിയുള്ളതാണ്.
ആറന്മുളയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിക്കെതിരെ പോസ്റ്റര്‍ പതിച്ചതില്‍ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഒരു സ്ഥാനാര്‍ത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും അങ്ങനെ തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങള്‍ ഒഴിവാക്കണമെന്നും കെ സി വേണുഗോപാല്‍ നിര്‍ദേശിച്ചു.
ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ജയിക്കാന്‍ വേണ്ടിയുള്ളതാണ്. ജനങ്ങള്‍ യുഡിഎഫിനെ വിജയിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ല എന്നും എല്ലാ തലങ്ങളിലും ചര്‍ച്ച നടത്തിയാകും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക എന്നും കെ സി പറഞ്ഞു.