വാണിമേലില്‍ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; തദ്ദേശ തോല്‍വിയില്‍ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

 

ഗ്രൂപ്പിസം കാരണം 20 വര്‍ഷത്തിന് ശേഷം യുഡിഎഫിന് വാണിമേലില്‍ ഭരണം നഷ്ടമായ പശ്ചാത്തലത്തിലായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം

 

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ലീഗ് നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. പ്രതിഷേധ പ്രകടനവുമായാണ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

കോഴിക്കോട് വാണിമേല്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ലീഗ് നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. പ്രതിഷേധ പ്രകടനവുമായാണ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

ഗ്രൂപ്പിസം കാരണം 20 വര്‍ഷത്തിന് ശേഷം യുഡിഎഫിന് വാണിമേലില്‍ ഭരണം നഷ്ടമായ പശ്ചാത്തലത്തിലായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലീഗിന്റെ മണ്ഡലം സെക്രട്ടറി രാജിവെക്കുക, പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രകടനം. മണ്ഡലം സെക്രട്ടറിയുടെ വാര്‍ഡ് അടക്കമാണ് ലീഗിന് നഷ്ടമായത്. തോല്‍വിയെക്കുറിച്ച് പഠിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് നേതൃത്വം ഇനിയും പുറത്തുവിട്ടില്ല.

2025ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് യുഡിഎഫിന് വാണിമേല്‍ പഞ്ചായത്തില്‍ ഉണ്ടായത്. ഇരുപത് വര്‍ഷത്തിന് ശേഷം ലീഗില്‍ നിന്ന് എല്‍ഡിഎഫ് വാണിമേല്‍ പഞ്ചായത്ത് പിടിച്ചെടുക്കുകയായിരുന്നു. പതിനെട്ട് വാര്‍ഡുകളുള്ള വാണിമേലില്‍ ഒമ്പത് വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. 14 -ാം വാര്‍ഡില്‍ നിന്ന് ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍ കെ മുര്‍ഷിന കൂടി വിജയിച്ചതോടെ എല്‍ഡിഎഫിന്റെ അംഗബലം പത്തായി. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്റെ കൈകളിലേക്കെത്തുകയായിരുന്നു