'അമ്മയിലെ' പൊട്ടിത്തെറി; 26ന് ശ്വേതയും ലക്ഷ്മിപ്രിയയും മാധ്യമങ്ങളെ കാണും
അമ്മയിലെ പൊട്ടിത്തെറിയിൽ 26ന് ശ്വേതയും ലക്ഷ്മിപ്രിയയും മാധ്യമങ്ങളെ കാണും.ഇന്നലെ അമ്മയില്‍ നിന്നും മുതിര്‍ന്ന നടി മല്ലിക സുകുമാരന്‍ രാജി വച്ചു
സോഷ്യല്‍ മീഡിയയിലൂടെയാണ് മല്ലിക സുകുമാരന്‍ രാജി അറിയിച്ചത്. താന്‍ ശ്വേതയ്‌ക്കൊപ്പമാണെന്ന് അറിയിച്ചു കൊണ്ടാണ് മല്ലിക സുകുമാരന്‍ സംഘടനയില്‍ നിന്നും ഇറങ്ങിപ്പോകുന്നത്.
കൊച്ചി: അമ്മയിലെ പൊട്ടിത്തെറിയിൽ 26ന് ശ്വേതയും ലക്ഷ്മിപ്രിയയും മാധ്യമങ്ങളെ കാണും.ഇന്നലെ അമ്മയില്‍ നിന്നും മുതിര്‍ന്ന നടി മല്ലിക സുകുമാരന്‍ രാജി വച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് മല്ലിക സുകുമാരന്‍ രാജി അറിയിച്ചത്. താന്‍ ശ്വേതയ്‌ക്കൊപ്പമാണെന്ന് അറിയിച്ചു കൊണ്ടാണ് മല്ലിക സുകുമാരന്‍ സംഘടനയില്‍ നിന്നും ഇറങ്ങിപ്പോകുന്നത്.
അതേസമയം അമ്മ സംഘടനയിലെ കൂട്ട രാജിയില്‍ തുറന്ന കത്തുമായി നടന്‍ ടിനി ടോം. അനീതികള്‍ക്കെതിരെ ശബ്ദിച്ചതിന് ചിലര്‍ തന്നെ ഉന്നമിട്ടുവെന്ന് ആരോപിക്കുന്ന കത്തില്‍ ഇനി സാധാരണ മെമ്പര്‍ മാത്രമായി സംഘടനയില്‍ തുടരുമെന്നും പറയുന്നുണ്ട്.
അന്‍സിബയുടെ ആരോപണങ്ങള്‍ പൊലീസ് തള്ളിക്കളഞ്ഞതാണ്. ഒരു എഫ്‌ഐആര്‍ പോലും തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. താന്‍ ഇതൊന്നും മാധ്യമങ്ങളില്‍ പോയി പറയാന്‍ നിന്നില്ല. എല്ലാം ദൈവത്തിനും നീതിക്കും വിട്ടുകൊടുത്തു. ആരോടും പറയാതെ ഇറങ്ങിപ്പോയതില്‍ ക്ഷമ ചോദിക്കുന്നു. അമ്മയുടെ സാധാരണ മെമ്പറായി തുടരുമെന്നും ടിനി ടോം പറയുന്നു.