തൃശൂര്‍ പൂരത്തിനായുള്ള വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; നിരവധിപ്പേർക്ക് പരിക്ക്
തൃശൂര്‍ പൂരത്തിനായുള്ള വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. തൃശൂരുള്ള മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. പാടത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ്. തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. 30 ഓളം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു.
തൃശൂര്‍: തൃശൂര്‍ പൂരത്തിനായുള്ള വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. തൃശൂരുള്ള മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. പാടത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ്. തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. 30 ഓളം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. 4 പേരെയാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പ്രദേശത്താകെ പുക നിറഞ്ഞിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
രണ്ട് വലിയ പൊട്ടിത്തെറികള്‍ ഉണ്ടായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സൂക്ഷിച്ചിരിക്കുന്ന ബാക്കി പടക്കങ്ങള്‍ ഇപ്പോഴും പൊട്ടിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് ചില ആളുകളുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.