ആലപ്പുഴയിൽ  ഗുരുതരമായ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ പരിശോധിക്കാൻ വിദഗ്ധസംഘമെത്തി

ഗുരുതരമായ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ പരിശോധിക്കാന്‍ വിദഗ്ധസംഘമെത്തി. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വി. മീനാക്ഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോദിക്കാനെത്തിയത് . പരിശോധനയ്ക്കായി കുഞ്ഞിനെ ഇവരുടെയടുക്കലേക്ക് എത്തിച്ചു.
 

ആലപ്പുഴ:ഗുരുതരമായ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ പരിശോധിക്കാന്‍ വിദഗ്ധസംഘമെത്തി. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വി. മീനാക്ഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോദിക്കാനെത്തിയത് . പരിശോധനയ്ക്കായി കുഞ്ഞിനെ ഇവരുടെയടുക്കലേക്ക് എത്തിച്ചു.

ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ ഗര്‍ഭകാലചികിത്സ തേടിയ കുഞ്ഞിന്റെ അമ്മ ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഏഴുതവണ സ്‌കാനിങ് നടത്തിയിട്ടും കുഞ്ഞിന്റെ ഗുരുതരമായ വൈകല്യങ്ങള്‍ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല എന്നായിരുന്നു കുഞ്ഞിന്റെ മാതാപിതാക്കളുടെ ആരോപണം. ഇതേത്തുടര്‍ന്ന് നാലു ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.