പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പോളിങ് നടന്നുവെന്ന് വി ഡി സതീശന്‍

മികച്ച ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കും.

 

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കൂടിയിട്ടുണ്ടെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പോളിങ് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മികച്ച ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കൂടിയിട്ടുണ്ടെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വെണ്ണക്കര ബൂത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവം വെറും ഷോയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ത്ഥിക്ക് ബൂത്തില്‍ കയറാന്‍ പറ്റില്ല എന്ന് പറയുന്നതില്‍ ഒരു അടിസ്ഥാനവുമില്ല. ബിജെപിക്ക് കിട്ടിക്കൊണ്ടിരുന്ന കുറേ വോട്ടുകള്‍ ഇത്തവണ യുഡിഎഫിന് ലഭിച്ചു. അതിന്റ അസ്വസ്ഥതയാണ് ബിജെപിക്കെന്നും വി ഡി സതീശന്‍ പറഞ്ഞു. പതിനായിരം ആളുകള്‍ വന്നാലും ഒളിച്ചോടാതെ അതിന് മുന്നില്‍ ധൈര്യത്തോടെ നില്‍ക്കാന്‍ കഴിവുള്ള ആളാണ് രാഹുല്‍. സംഭവത്തെ താന്‍ ഗൗരവമായി കാണുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.