മലയാളത്തിന്റെ പ്രതീക്ഷകള്‍ വാനോളം; 75-ാമത് മിസ് യൂണിവേഴ്‌സ് 2026 ഗ്രാന്‍ഡ് ഫിനാലെ ഇന്ന്
മലയാളത്തിന്റെ പ്രതീക്ഷകള്‍ വാനോളം; 75-ാമത് മിസ് യൂണിവേഴ്‌സ് 2026 ഗ്രാന്‍ഡ് ഫിനാലെ ഇന്ന്
മിസ് യൂണിവേഴ്‌സ് വേദിയിലെ മലയാളി തിളക്കത്തില്‍ കേരളക്കരയാകെ അഭിമാനത്തിലാണ്.
ആലപ്പുഴ മാവേലിക്കര സ്വദേശിയായ കെസിയ ലിസ് മെജോയാണ് മിസ് യൂണിവേഴ്‌സ് വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
75ാമത് മിസ് യൂണിവേഴ്‌സ് 2026 ഗ്രാന്‍ഡ് ഫിനാലെ ഇന്ന്. കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോ റിക്കോയിലാണ് ഗ്രാന്‍ഡ് ഫിനാലെ മത്സരങ്ങള്‍. ആലപ്പുഴ മാവേലിക്കര സ്വദേശിയായ കെസിയ ലിസ് മെജോയാണ് മിസ് യൂണിവേഴ്‌സ് വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
മിസ് യൂണിവേഴ്‌സ് വേദിയിലെ മലയാളി തിളക്കത്തില്‍ കേരളക്കരയാകെ അഭിമാനത്തിലാണ്. പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ ജുവാനിലുള്ള ജോസ് മിഗുവല്‍ അഗ്രലോട്ട് കൊളീസിയത്തില്‍ 75-ാമത് മിസ് യൂണിവേഴ്‌സല്‍ വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ആലപ്പുഴ മാവേലിക്കര സ്വദേശിയായ കെസിയ ലിസ് മെജോയാണ് എത്തിയിരിക്കുന്നത്. ജയ്പൂരില്‍ നടന്ന മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം കുറിച്ചാണ് കെസിയ മിസ് യൂണിവേഴ്‌സ് മത്സരത്തിന് യോഗ്യത നേടിയത്. മിസ്സ് യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തില്‍ ആദ്യമായാണ് മലയാളി പെണ്‍കുട്ടി കിരീടം ചൂടിയത്.
17-ാം വയസ്സില്‍ മിസ് ടീന്‍ ദിവ 2024 പട്ടവും മിസ് ടീന്‍ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പ് പദവിയും നേടിയാണ് കെസിയ റാംപില്‍ വിജയങ്ങള്‍ തുടര്‍ക്കഥയാക്കിയത്. മികച്ച നര്‍ത്തകിയായ കെസിയ ബംഗളൂരുവില്‍ രണ്ടാംവര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയാണ്.