മകളുടെ വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളി മരിച്ചു

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ജിദ്ദയില്‍ മരിച്ചു. മലപ്പുറം വണ്ടൂർ അയനികോട് സ്വദേശി പാലൂരാൻ അബ്ദു റഹ്‌മാൻ (55) ആണ് ഹൃദയാഘാതം മൂലം ജിദ്ദയിലെ സനാബീലില്‍ വെച്ച്‌ മരണപ്പെട്ടത്.

 

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന മകളുടെ നിക്കാഹില്‍ പങ്കെടുക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി ചൊവ്വാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.

മലപ്പുറം: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ജിദ്ദയില്‍ മരിച്ചു. മലപ്പുറം വണ്ടൂർ അയനികോട് സ്വദേശി പാലൂരാൻ അബ്ദു റഹ്‌മാൻ (55) ആണ് ഹൃദയാഘാതം മൂലം ജിദ്ദയിലെ സനാബീലില്‍ വെച്ച്‌ മരണപ്പെട്ടത്.

കഴിഞ്ഞ 12 വർഷമായി ജിദ്ദയില്‍ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന മകളുടെ നിക്കാഹില്‍ പങ്കെടുക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി ചൊവ്വാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.