എക്‌സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി കേസ് ;  ഇന്‍വോയ്‌സ് നല്‍കുന്നതിന് മുന്നേ വീണയ്ക്ക് 45 ലക്ഷം രൂപ കിട്ടിയെന്ന് ഇഡിയുടെ കണ്ടെത്തല്‍

ഇന്‍വോയിസ് വീണ ഉണ്ടാക്കിയത് ഐഫോണിലാണെന്നും ഇഡി പറയുന്നു. 

 

വീണ പണം കൈപ്പറ്റിയത് ഐടി മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് എന്ന പേരിലായിരുന്നുവെന്നുവെന്നും എക്‌സലോജിക്കിന് മാസം 3 ലക്ഷം ലഭിച്ചെന്നും പറയുന്നു.

എക്‌സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വീണക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതല്‍ തെളിവുകള്‍. ഇന്‍വോയ്‌സ് നല്‍കുന്നതിന് മുന്നേ വീണയ്ക്ക് പണം കിട്ടിയെന്നും 45 ലക്ഷം രൂപ വീണയ്ക്ക് കിട്ടിയത് മുന്‍കൂറായാണെന്നും 2017 ജനുവരി മുതല്‍ ഒക്ടോവര്‍ വരെയുള്ള കാലയളവിലാണ് പണം ലഭിച്ചതെന്നും ഇഡി പറയുന്നു. വീണ പണം കൈപ്പറ്റിയത് ഐടി മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് എന്ന പേരിലായിരുന്നുവെന്നുവെന്നും എക്‌സലോജിക്കിന് മാസം 3 ലക്ഷം ലഭിച്ചെന്നും പറയുന്നു. ഇന്‍വോയിസ് വീണ ഉണ്ടാക്കിയത് ഐഫോണിലാണെന്നും ഇഡി പറയുന്നു. 

അതേസമയം, സിഎംആര്‍എല്‍ കള്ളപ്പണം വെളുപ്പിക്കലിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നും ഇഡി അവകാശപ്പെടുന്നു. ശശിധരന്‍ കര്‍ത്തയുടേത് സര്‍ക്കുലര്‍ പേയ്‌മെന്റ് രീതിയാണ്. ഇടപാടുകാര്‍ക്ക് ഇന്‍വോയിസ് നല്‍കി ചെലവ് കാണിക്കുകയും പിന്നീട് ഇവരില്‍ നിന്ന് പണമായി തിരികെ വാങ്ങുകയും ചെയ്യുന്നതാണ് രീതി. ഇടപാടുകാര്‍ക്ക് കമ്മീഷന്‍ നല്‍കും. ഇങ്ങനെ 15 വര്‍ഷത്തിനിടെ 182 കോടിയുടെ ക്രമക്കേട് നടന്നതായും സ്വന്തം കമ്പനിയിലേക്കും കര്‍ത്ത പണം വകമാറ്റിയെന്നും ഇഡി പറയുന്നു. സിഎംആര്‍എല്ലില്‍ നിന്ന് കുടുംബ സ്ഥാപനം നിപുണയിലേക്ക് പണം മാറ്റിയതിനു തെളിവുകള്‍ ലഭിച്ചുവെന്നും ഓഹരി ഉടമകള്‍ അറിയാതെയായിരുന്നു കൈമാറ്റമെന്നും ഇഡി വ്യക്തമാക്കി.