സന്നിധാനം കൊപ്രകളത്തിൽ എക്സൈസിൻ്റെ മിന്നൽ റെഡ് ; പിടിച്ചെടുത്തത് 2 കിലോ പുകയില ഉൽപന്നങ്ങൾ 

സന്നിധാനം കൊപ്രകളത്തിൽ എക്സൈസിൻ്റെ മിന്നൽ റെഡിൽ പുകയില ഉൽപന്നങ്ങൾ പിടികൂടി.  എക്സൈസ് ഡിവിഷൻ  പത്തനംതിട്ടയുടെ കീഴിൽ എക്സൈസ് റേഞ്ച് ഓഫീസ്  സന്നിധാനം

 

ശബരിമല : സന്നിധാനം കൊപ്രകളത്തിൽ എക്സൈസിൻ്റെ മിന്നൽ റെഡിൽ പുകയില ഉൽപന്നങ്ങൾ പിടികൂടി.  എക്സൈസ് ഡിവിഷൻ  പത്തനംതിട്ടയുടെ കീഴിൽ എക്സൈസ് റേഞ്ച് ഓഫീസ്  സന്നിധാനം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും നടത്തിയ മിന്നൽ പരിശോധനയിലാണ് സന്നിധാനം കൊപ്രകളത്തിലെ ജീവനക്കാർ താമസിക്കുന്ന ഷെഡിൽ വെച്ച് വിവിധ മേഖലകളിൽ ജോലി ചെയ്തു വരുന്ന ജീവനക്കാരിൽ നിന്നും 2 കിലോയോളം പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.

 1200 രൂപ ഫൈൻ ഈടാക്കി. തുടർന്നും ശക്തമായ പരിശോധന നടത്തുമെന്ന് എക്സൈസ് അറിയിച്ചു.