'എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി', ഗുരുതര ആരോപണങ്ങളുമായി സീറാം സാംബശിവറാവുവിൻ്റെ റിപ്പോർട്ട്
എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പടിയിറങ്ങും മുൻപ് സർക്കാരിന് എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ട്.
ജോയിൻ്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർ മാസപ്പടി വാങ്ങിയതിലും അനധികൃത സ്വത്ത് സമ്പാദിച്ചതിലും തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
കൊച്ചി: എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പടിയിറങ്ങും മുൻപ് സർക്കാരിന് എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ട്.
ജോയിൻ്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർ മാസപ്പടി വാങ്ങിയതിലും അനധികൃത സ്വത്ത് സമ്പാദിച്ചതിലും തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ഇരുവരും ബാറുകളില്‍ നിന്നും മാസപ്പടി വാങ്ങുന്നതും, ലൈസന്‍സ് പുതുക്കാന്‍ സഹായിച്ച് കൈക്കൂലി ഈടാക്കുന്നതും, ബെനാമി ഇടപാടിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. വിജിലന്‍സ് അന്വേഷണത്തിനുള്ള ശുപാര്‍ശ നല്‍കിയതിനൊപ്പം അനധികൃത പണപ്പിരിവിന് സാധ്യതയുള്ള പദവികളിലൊന്നും ഇരുവര്‍ക്കും ചുമതല നല്‍കരുതെന്നുമാണ് നിര്‍ദേശം.
പാലക്കാട് അണക്കപ്പാറയില്‍ വ്യാജ കള്ളും, സ്പിരിറ്റും പിടികൂടിയ കേസില്‍ എക്സൈസ് ഉദ്യോഗസ്ഥരും, ഷാപ്പ് ലൈസന്‍സികളും തമ്മിലുള്ള അവിശുദ്ധ ഇടപാടില്‍ ഏറ്റവും കൂടുതല്‍ തുക കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനായി വിജിലന്‍സ് കണ്ടെത്തിയെങ്കിലും സ്വാധീനം ഉപയോഗിച്ച് വിനോദ് രക്ഷപ്പെടുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.