കട്ടപ്പനയിൽ  എക്‌സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞുനടന്ന യുവാവ് കഞ്ചാവുമായി അറസ്റ്റിൽ

കട്ടപ്പനയിൽ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആളുകളെ കബളിപ്പിച്ച വെള്ളയാംകുടി പടിഞ്ഞാറെക്കര ജിജിന്‍ ജോസഫിനെ(33) 2.5 ഗ്രാം കഞ്ചാവുമായി കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു.
 

ഇടുക്കി: കട്ടപ്പനയിൽ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആളുകളെ കബളിപ്പിച്ച വെള്ളയാംകുടി പടിഞ്ഞാറെക്കര ജിജിന്‍ ജോസഫിനെ(33) 2.5 ഗ്രാം കഞ്ചാവുമായി കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു.

യൂണിഫോം ധരിച്ച് ചിത്രങ്ങളെടുക്കുകയും എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഇയാള്‍ ബന്ധുക്കളെയും അയല്‍വാസികളെയും തെറ്റിദ്ധരിപ്പിച്ചതായും പോലീസ് പറഞ്ഞു. എന്നാല്‍, ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടില്ല. ജാമ്യത്തില്‍ വിട്ടയച്ചു.