എല്ലാവരുടെയും ആധാർ കാർഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല; വാർത്ത വളച്ചൊടിച്ചതെന്ന് എക്‌സൈസ് മന്ത്രി എം. ലിജു

 മദ്യപിക്കാൻ ബാറുകളിൽ എത്തുന്ന എല്ലാവരുടെയും ആധാർ കാർഡ് പരിശോധിക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, ആ വാർത്ത വളച്ചൊടിച്ചതാണെന്നും എക്‌സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. 23 വയസ്സിന് താഴെയാണെന്ന് സംശയിക്കുന്നവരുടെ പ്രായം പരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

തിരുവനന്തപുരം: മദ്യപിക്കാൻ ബാറുകളിൽ എത്തുന്ന എല്ലാവരുടെയും ആധാർ കാർഡ് പരിശോധിക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, ആ വാർത്ത വളച്ചൊടിച്ചതാണെന്നും എക്‌സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. 23 വയസ്സിന് താഴെയാണെന്ന് സംശയിക്കുന്നവരുടെ പ്രായം പരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രായം തികയാത്ത കുട്ടികൾ മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നത് തടയാൻ ബാറുകൾ ജാഗ്രത പുലർത്തണമെന്നാണ് ഉദ്ദേശിച്ചതെന്നും, എന്നാൽ ചില മാധ്യമങ്ങളുടെ എഡിറ്റേഴ്‌സ് ഡെസ്‌ക് ഇത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമൂഹത്തോട് നൽകിയ സന്ദേശം ദുർവ്യാഖ്യാനം ചെയ്തത് കൊണ്ടാണ് വിശദീകരണവുമായി രംഗത്തുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.