ശ്രീറാം  സാംബശിവറാവു ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം ലിജു;  ആഭ്യന്തരവകുപ്പ് മന്ത്രിയെ കാണും

മുൻ എക്സൈസ് കമ്മീഷണർ ശ്രീറാം  സാംബശിവറാവു ബാറുകൾക്ക് ലൈസൻസ് നൽകിയതിലടക്കം വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം. ലിജു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണും. സീറാം സാംബശിവറാവു ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപിച്ചുകൊണ്ട് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഉൾപ്പെടെ സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കത്ത് നൽകും.

 

തിരുവനന്തപുരം: മുൻ എക്സൈസ് കമ്മീഷണർ ശ്രീറാം  സാംബശിവറാവു ബാറുകൾക്ക് ലൈസൻസ് നൽകിയതിലടക്കം വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം. ലിജു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണും. സീറാം സാംബശിവറാവു ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപിച്ചുകൊണ്ട് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഉൾപ്പെടെ സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കത്ത് നൽകും.

യു.ഡി.എഫ്. സർക്കാരിന്റെ പുതിയ മദ്യനയം വരാനിരിക്കെ എക്സൈസ് വകുപ്പിൽ ഉയർന്ന വിവാദങ്ങൾ സീറാമിനെ സ്ഥാനത്തുനിന്ന് മാറ്റുന്നതിലേക്ക് നയിച്ചിരുന്നു. എന്നാൽ ചുമതലയൊഴിയുന്നതിന് മുൻപ് വകുപ്പ് മന്ത്രിയെയും ജോയിന്റ് എക്സൈസ് കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ എന്നിവരെയും സംശയനിഴലിലാക്കുന്ന റിപ്പോർട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി.

ബേക്കറി വഴി ഹോർട്ടി വൈൻ വിൽപ്പന നടത്താൻ ലൈസൻസ് നൽകിയതിലും, സീറാം സാംബശിവറാവു ഉന്നയിച്ച അഴിമതി ആരോപണങ്ങളിലും അന്വേഷണം വേണമെന്ന് മന്ത്രി ആവശ്യപ്പെടുന്നു. കൂടാതെ, എറണാകുളം, കോട്ടയം ജില്ലകളിലെ മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകിയതിലെ സാമ്പത്തിക ഇടപാടുകളും നടപടികളിലെ വേഗതയും വിജിലൻസ് അന്വേഷിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.