മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി നിയന്ത്രണം കടുപ്പിക്കാൻ എക്സൈസ് വകുപ്പ് 

​​​​​​​

സംസ്ഥാനത്ത്  മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങി എക്സൈസ് വകുപ്പ്. അയല്‍സംസ്ഥാനമായ കർണാടകയുടെ മാതൃകയില്‍ ‘നോ ഐഡി നോ എൻട്രി എന്ന കർശന നിബന്ധന കേരളത്തിലും കൊണ്ടുവരും. ഇത് സംബന്ധിച്ച ഔദ്യോഗിക ഫയല്‍ നിലവില്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിശദമായ ഉന്നതതല ചർച്ചകള്‍ക്ക് ശേഷം ഇതില്‍ അന്തിമ തീരുമാനമുണ്ടാകും

 

  തിരുവനന്തപുരം: സംസ്ഥാനത്ത്  മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങി എക്സൈസ് വകുപ്പ്. അയല്‍സംസ്ഥാനമായ കർണാടകയുടെ മാതൃകയില്‍ ‘നോ ഐഡി നോ എൻട്രി എന്ന കർശന നിബന്ധന കേരളത്തിലും കൊണ്ടുവരും. ഇത് സംബന്ധിച്ച ഔദ്യോഗിക ഫയല്‍ നിലവില്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിശദമായ ഉന്നതതല ചർച്ചകള്‍ക്ക് ശേഷം ഇതില്‍ അന്തിമ തീരുമാനമുണ്ടാകും.

കേരളത്തില്‍ മദ്യം വാങ്ങാനുള്ള നിയമപരമായ പ്രായപരിധി 21 വയസ്സില്‍ നിന്നും 23 വയസ്സാക്കി ഉയർത്തിക്കൊണ്ട് 2017-ലാണ് സർക്കാർ ഉത്തരവിറക്കിയത്. 23 വയസ്സോ അതിന് മുകളിലുള്ളവർക്കോ മാത്രമേ മദ്യം വില്‍ക്കാവൂ എന്ന നിയമം വർഷങ്ങളായി പ്രാബല്യത്തിലുണ്ടെങ്കിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ചെറിയ പ്രായത്തിലുള്ള കൗമാരക്കാരും യുവാക്കളും വ്യാപകമായി എത്തി മദ്യം വാങ്ങിക്കൊണ്ടുപോകുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജൻസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.