'ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി''; പിന്നാലെ വന്നത് വൃക്ക രോഗം,നിയമനടപടിക്ക് 17കാരി
ഇൻസ്റ്റാഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീമിലെ വിഷബാധ മൂലം ഗുരുതര വൃക്കരോഗം ബാധിച്ച് 17കാരി. പരിശോധനയിൽ ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി. പരാതിപ്പെട്ടിട്ടും കമ്പനി ഗൗനിക്കാതെ വന്നതോടെ നിയമനടപടിക്ക് ഒരുങ്ങുകയാണ് 17കാരി.
Updated: Nov 21, 2026, 11:09 IST
ക്രീം വാങ്ങി ഒരു വർഷത്തോളമാണ് പെൺകുട്ടി ഉപയോഗിച്ചത്. മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ ക്രീം ഉപയോഗിച്ച് തുടങ്ങിയ പെൺകുട്ടി,
മലപ്പുറം: ഇൻസ്റ്റാഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീമിലെ വിഷബാധ മൂലം ഗുരുതര വൃക്കരോഗം ബാധിച്ച് 17കാരി. പരിശോധനയിൽ ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി. പരാതിപ്പെട്ടിട്ടും കമ്പനി ഗൗനിക്കാതെ വന്നതോടെ നിയമനടപടിക്ക് ഒരുങ്ങുകയാണ് 17കാരി.
ക്രീം വാങ്ങി ഒരു വർഷത്തോളമാണ് പെൺകുട്ടി ഉപയോഗിച്ചത്. മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ ക്രീം ഉപയോഗിച്ച് തുടങ്ങിയ പെൺകുട്ടി, കടുത്ത ശാരീരിക അവശതകളും തലവേദനയും ശരീരത്തിൽ നീരും അനുഭവപ്പെട്ടതിനെതുടർന്ന് ചികിത്സ തേടുകയായിരുന്നു.
പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിച്ചതിൽ മെർക്കുറി അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കേന്ദ്ര ലാബിൽ ക്രീം പരിശോധനക്ക് അയച്ചു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ ലംഘിച്ച്, വലിയ അളവിൽ മെർക്കുറി ക്രീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി