എസ് എസ് സിക്ക് തയ്യാറെടുക്കുകയാണോ? പരീക്ഷാ കലണ്ടര്‍ എത്തി
2026-27 വർഷം സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകളുടെ താൽക്കാലിക കലണ്ടർ എത്തിയിട്ടുണ്ട്. സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്തുന്ന പരീക്ഷകളുടെ താത്കാലിക തീയതികളാണ് കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2026 മാര്‍ച്ച് മുതല്‍ 2027 മെയ് വരെയുള്ള പരീക്ഷകളുടെ വിവരങ്ങള്‍ അടങ്ങുന്ന കളണ്ടറാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പരീക്ഷാ തീയതികൾ, അപേക്ഷാ സമയക്രമങ്ങൾ, അറിയിപ്പ് റിലീസ് വിൻഡോകൾ മുതലായവയും എസ്‌എസ്‌സി റിക്രൂട്ട്‌മെന്റുകൾക്കായി ദേശീയ തലത്തില്‍ നടത്തുന്ന പ്രധാന ഇവന്റുകളുമാണ് കലണ്ടറില്‍ ഉള്‍പ്പെടുന്നത്.
10, 12 ക്ലാസുകൾ യോഗ്യത നേടിയവരോ ബിരുദം നേടിയവര്‍ക്കും എഴുതാൻ സാധിക്കുന്നതാണ് സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/സംഘടനകൾ എന്നിവടങ്ങളിലെ പരീക്ഷകളാണ് എസ് എസ് സി നടത്തുന്നത്.
കലണ്ടര്‍ അനുസരിച്ച് സിജിഎൽ, സിഎച്ച്എസ്എൽ, എംടിഎസ്, ജിഡി കോൺസ്റ്റബിൾ, ജെഇ, സിപിഒ, സ്റ്റെനോഗ്രാഫർ മുതലായ പരീക്ഷകള്‍ക്ക് പ്രാധാന്യം നല്‍കി തയ്യാറെടുക്കാൻ ഉദ്യോഗാര്‍ഥികള്‍ക്ക് സാധിക്കും.
ssc.gov.in എന്ന എസ് എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് എല്ലാ പരീക്ഷകള്‍ക്കും അപേക്ഷിക്കേണ്ടത്. പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനായി ഉദ്യോഗാർത്ഥികൾ ആദ്യം ‘One Time Registration’ (OTR) പൂർത്തിയാക്കേണ്ടതുണ്ട്.