ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്: നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ എക്സ് (ട്വിറ്റർ) പോസ്റ്റിൽ നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി. പോസ്റ്റ് പാർട്ടി അനുമതിയില്ലാതെയാണ് പ്രസിദ്ധീകരിച്ചതെന്നും ഇതിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലകളിൽ നിന്ന് നീക്കിയതായും സുപ്രീംകോടതി അഭിഭാഷകന്റെ വക്കീൽ നോട്ടീസിന് നൽകിയ മറുപടിയിൽ കെപിസിസി വ്യക്തമാക്കുന്നു.
തിരുവനന്തപുരം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ എക്സ് (ട്വിറ്റർ) പോസ്റ്റിൽ നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി. പോസ്റ്റ് പാർട്ടി അനുമതിയില്ലാതെയാണ് പ്രസിദ്ധീകരിച്ചതെന്നും ഇതിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലകളിൽ നിന്ന് നീക്കിയതായും സുപ്രീംകോടതി അഭിഭാഷകന്റെ വക്കീൽ നോട്ടീസിന് നൽകിയ മറുപടിയിൽ കെപിസിസി വ്യക്തമാക്കുന്നു. ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെടുന്നത് കോൺഗ്രസിന്റെ നയമോ നിലപാടോ അല്ലെന്ന് പാർട്ടി വിശദീകരിച്ചു. വിജയ് തോട്ടത്തിൽ എന്നയാളാണ് കെപിസിസിയുടെ അറിവില്ലാതെ പോസ്റ്റ് പങ്കുവെച്ചത്. അനുചിതമായ പരാമർശം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അത് നീക്കം ചെയ്തിരുന്നു.
"പ്രിയ സൂര്യകാന്ത്, നിയമവും ക്രമസമാധാനവും നിങ്ങളുടെ പരിധിയിൽ വരുന്നതല്ലെങ്കിൽ ഇപ്പോൾ തന്നെ രാജിവയ്ക്കൂ. അത് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെ ഞങ്ങൾ പകരം കണ്ടെത്തിക്കൊള്ളാം" എന്നായിരുന്നു കോൺഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വന്ന പോസ്റ്റ്. പോസ്റ്റിനെതിരെ വലിയ വിമർശനമുയർന്നതോടെ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ട് അത് പിൻവലിപ്പിക്കുകയായിരുന്നു.