ഇ.വി.എം എണ്ണിത്തുടങ്ങി ; ആദ്യ മണിക്കൂറിൽ യുഡിഎഫ് തേരോട്ടം ; 87 സീറ്റുകളിൽ ലീഡ് 

പോസ്റ്റൽ വോട്ടുകൾക്കു പിന്നാലെ വോട്ടെണ്ണൽ ഇ.വി.എമ്മി​ലേക്ക് മാറിയതോടെ യു.ഡി.എഫ് മുന്നേറ്റം. യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളിലും, ഒപ്പം എൽ.ഡി.എഫി​ന്റെ സിറ്റിങ് സീറ്റുകളിലും യു.ഡി.എഫ് സ്ഥാനാർഥികളുടെ മു
 

 കോഴിക്കോട് : പോസ്റ്റൽ വോട്ടുകൾക്കു പിന്നാലെ വോട്ടെണ്ണൽ ഇ.വി.എമ്മി​ലേക്ക് മാറിയതോടെ യു.ഡി.എഫ് മുന്നേറ്റം. യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളിലും, ഒപ്പം എൽ.ഡി.എഫി​ന്റെ സിറ്റിങ് സീറ്റുകളിലും യു.ഡി.എഫ് സ്ഥാനാർഥികളുടെ മുന്നേറ്റമാണ് സൂചിപ്പിക്കുന്നത്. പതിവായി പോസ്റ്റൽ വോട്ടുകളിൽ എൽ.ഡി.എഫ് ഭൂരിപക്ഷമാണെങ്കിൽ, ഇത്തവണ ഇരു കക്ഷികളും ഇഞ്ചോടിഞ്ചായിരുന്നു നില. എന്നാൽ, വോട്ടെണ്ണലിന്റെ ആദ്യ 40 മിനിറ്റ് പിന്നിട്ടതോടെയാണ് ഇ.വി.എം എണ്ണാൻ തുടങ്ങിയത്. 

ഇതോടെ, പതിയെ യു.ഡി.എഫ് ലീഡ് പിടികകാൻ തുടങ്ങുകയായിരുന്നു. പാലക്കാട്, കളമശ്ശേരി, തൃത്താല, എറണാകുളം, കൊയിലാണ്ടി, നാദാപുരം, അമ്പലപ്പുഴ, കോഴിക്കോട് നോർത്ത്, പേരാ​മ്പ്ര, വടകര, അഴീക്കോട് എന്നിങ്ങനെയാണ് ആദ്യ റൗണ്ടുകളിലെ ലീഡ് പിടിക്കുന്നു. വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ (ഒമ്പത് മണി) യു.ഡി.എഫിന് 87 സീറ്റിലും, എൽ.ഡി.എഫിന് 48 സീറ്റിലുമാണ് ലീഡുള്ളത്. നാല് സീറ്റുകളിൽ എൻ.ഡി.എ മുന്നിലാണ്.