സ്വാധീനം കൊണ്ട് തെളിവു നശിപ്പിച്ചേക്കാം ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവിലെ വിശദാംശങ്ങളിങ്ങനെ
ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ വാദത്തിനിടയില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്
പ്രതി ഉന്നത സ്വാധീനമുള്ളയാളാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതിക്ക് ബോധ്യപ്പെട്ടു.
ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ 22 പേജുകളുള്ള ഉത്തരവ് പുറത്ത്.
എംഎല്‍എ പദവി ഉപയോഗിച്ച് കേസില്‍ സ്വാധീനം ചെലുത്തി സാക്ഷികള്‍, പരാതിക്കാര്‍ എന്നിവരെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഈയൊരു ഒറ്റകാരണത്തിലാണ് കോടതി എംഎല്‍എയ്ക്ക് ജാമ്യം നിഷേധിച്ചത്.
പ്രതി ഉന്നത സ്വാധീനമുള്ളയാളാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതിക്ക് ബോധ്യപ്പെട്ടു. കൂടാതെ സമീപദിവസങ്ങളില്‍ ഉണ്ടായ സംഭവവികാസങ്ങളും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ വാദത്തിനിടയില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തെളിവുകള്‍ സംബന്ധിച്ച വിലയിരുത്തലിലേക്ക് പോകാന്‍ കഴിയില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ ഘട്ടമാകട്ടേയെന്നും കോടതി വ്യക്തമാക്കി.