എല്ലാം പിന്നീട് പറയാം ; ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാതെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍
എല്ലാം പിന്നീട് പറയാമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങളുടെ ഭാഗമായി വടകര എം.പി. ഷാഫി പറമ്പിലിനെതിരെ കാസര്‍കോട് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പരസ്യ വിമര്‍ശനങ്ങളാണ് നിലവിലെ വിവാദങ്ങള്‍ക്ക് അടിസ്ഥാനം
ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. വിവാദങ്ങള്‍ ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ലെന്നും, പരിപാടികളുമായി തിരക്കിലാണെന്നുമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. എല്ലാം പിന്നീട് പറയാമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങളുടെ ഭാഗമായി വടകര എം.പി. ഷാഫി പറമ്പിലിനെതിരെ കാസര്‍കോട് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പരസ്യ വിമര്‍ശനങ്ങളാണ് നിലവിലെ വിവാദങ്ങള്‍ക്ക് അടിസ്ഥാനം. തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഷാഫി പറമ്പിലും അനുയായികളുമാണെന്ന ആരോപണവുമായി ഉണ്ണിത്താന്‍ രംഗത്തെത്തിയതോടെയാണ് വാക്‌പോര് രൂക്ഷമായത്.
ഷാഫി പറമ്പില്‍ 'എ' ഗ്രൂപ്പുകാരനാണെങ്കില്‍ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നാണ് ഉണ്ണിത്താന്‍ പരിഹസിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കേസ് കാലത്ത് പ്രതിരോധിക്കാന്‍ താനും ടി. സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നതെന്നും, 'ഉമ്മന്‍ ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സ്' എന്ന് അവകാശപ്പെടുന്ന പലരും പ്രതിച്ഛായ നഷ്ടപ്പെടുമോ എന്ന് ഭയന്ന് അന്ന് ഒളിച്ചോടിയെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.