ഗവര്‍ണര്‍ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം'; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് കാലടി സര്‍വകലാശാല

മൊബൈല്‍ ഫോണുകള്‍ സൈലന്റ് മോഡിലാക്കണം, പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങള്‍ ഒഴിവാക്കണം,

 

ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ എത്തുന്ന പരിപാടിക്ക് കര്‍ശന നിര്‍ദേശങ്ങളോടെ ആയിരുന്നു സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ച് കാലടി സര്‍വകലാശാല. വിവാദമായതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചിരിക്കുന്നത്. ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ എത്തുന്ന പരിപാടിക്ക് കര്‍ശന നിര്‍ദേശങ്ങളോടെ ആയിരുന്നു സര്‍ക്കുലര്‍ പുറത്തിറക്കിയത്. പിന്നാലെ വിവാദമാവുകയും ചെയ്തു.

പരിപാടിക്ക് ഗവര്‍ണര്‍ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം, മൊബൈല്‍ ഫോണുകള്‍ സൈലന്റ് മോഡിലാക്കണം, പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങള്‍ ഒഴിവാക്കണം, പ്രസംഗം അവസാനിക്കുമ്പോള്‍ കയ്യടിക്കണം, ഗവര്‍ണര്‍ മടങ്ങും വരെ ആരും ഹാള്‍ വിട്ടു പുറത്ത് പോകരുത് തുടങ്ങി കര്‍ശന നിര്‍ദേശങ്ങളായിരുന്നു സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്.