വിലയിരുത്തലിനും പരിവർത്തനത്തിനുമുള്ള സമയമാകണം ഓരോ പുതുവർഷപ്പിറവിയും; സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി

വിലയിരുത്തലിനും പരിവർത്തനത്തിനുമുള്ള സമയമാകണം ഓരോ പുതുവർഷപ്പിറവിയുമെന്നും അപ്പോഴേ അത് നന്മയിലേക്ക് നയിക്കുകയുള്ളൂവെന്നും സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി.

 

അമൃതപുരി (കൊല്ലം): വിലയിരുത്തലിനും പരിവർത്തനത്തിനുമുള്ള സമയമാകണം ഓരോ പുതുവർഷപ്പിറവിയുമെന്നും അപ്പോഴേ അത് നന്മയിലേക്ക് നയിക്കുകയുള്ളൂവെന്നും സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി. അമൃതപുരി ആശ്രമത്തിൽ നടന്ന പുതുവത്സരദിനാഘോഷ ചടങ്ങിൽ പുതുവത്സരദിന സന്ദേശം നൽകുകയായിരുന്നു അമ്മ. ശിശിരം വരുമ്പോൾ വൃക്ഷങ്ങൾ ഇലകൾ പൊഴിച്ചുകളയും.

കാരണം അത് ഭൂതകാലത്തിൽ നിന്നുള്ള ജീർണ്ണതകളാണ്.  അതുപോലെ ജീവിതപാതയിൽ വിജയപൂർവ്വം മുന്നോട്ടു പോകണമെങ്കിൽ നമ്മളിലെ ജീർണ്ണതകളെ   നമ്മൾ ഉപേക്ഷിക്കണമെന്നും അമ്മ തൻ്റെ പുതുവത്സര ദിന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

മാതാ അമൃതാനന്ദമയി മഠത്തിൽ നടന്ന പുതുവത്സരദിനാഘോഷത്തിൽ ആശ്രമ അന്തേവാസികൾ ഉൾപ്പെടെ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിരവധിപേരാണ് പങ്കെടുത്തത്. ആഘോഷങ്ങളുടെ ഭാഗമായി നൃത്തനൃത്യങ്ങൾ, സംഗീതശില്പങ്ങൾ, ഭജന, വിശ്വശാന്തി പ്രാർഥന എന്നിവയും ആശ്രമത്തിൽ സംഘടിപ്പിച്ചു. ആഘോഷങ്ങൾക്കുശേഷം മാതാ അമൃതാനന്ദമയി ദേവി ആഘോഷത്തിൽ പങ്കെടുത്തവർക്കുള്ള പ്രസാദം വിതരണം ചെയ്തു.