അതികായരെ പോലും തെരഞ്ഞടുപ്പില്‍ വീഴ്ത്തിയ അപരന്‍മാര്‍ ; ചിറ്റൂരിൽ അപരൻ കൊടുത്ത പണി 

തെരഞ്ഞടുപ്പില്‍ രാഷ്ട്രീയ നേതാക്കന്മാരെ പോലും വീഴ്ത്തിയ അപരന്‍മാര്‍ ഉണ്ട്. ചിറ്റൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വക്കേറ്റ് വി മുരുകദാസ് ആണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ഭാഗ്യവാനായ മത്സരാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്ചുതനോട് 6,510 വോട്ടുകള്‍ക്കാണ് മുരുകദാസ് പരാജയപ്പെട്ടത്. ഇദ്ദേഹത്തിന്റെ അപരനായ പി എസ് മുരുകദാസ് 6,984 വോട്ടുകളാണ് നേടിയത്.

 

 കൊച്ചി: തെരഞ്ഞടുപ്പില്‍ രാഷ്ട്രീയ നേതാക്കന്മാരെ പോലും വീഴ്ത്തിയ അപരന്‍മാര്‍ ഉണ്ട്. ചിറ്റൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വക്കേറ്റ് വി മുരുകദാസ് ആണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ഭാഗ്യവാനായ മത്സരാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്ചുതനോട് 6,510 വോട്ടുകള്‍ക്കാണ് മുരുകദാസ് പരാജയപ്പെട്ടത്. ഇദ്ദേഹത്തിന്റെ അപരനായ പി എസ് മുരുകദാസ് 6,984 വോട്ടുകളാണ് നേടിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നം 'മോതിരം' ആണ് അനുവദിച്ചിരുന്നത്, എന്നാല്‍ അപരന്റെ ചിഹ്നം ചെയിന്‍ ആയിരുന്നു. ഇവിഎമ്മില്‍ രണ്ട് ചിഹ്നങ്ങളും ഒരേപോലെ തോന്നിച്ചതായും ഇത് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിന് കാരണമായതായും എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

അതേസമയം 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍. സിപിഎം സ്ഥാനാര്‍ഥി കെഎസ് മനോജും വിഎം സുധീരനുമായിട്ടായിരുന്നു പ്രധാന മത്സരം. അപ്പോഴാണ് അപരനായി വിഎസ് സുധീരന്‍ രംഗത്തെത്തുന്നത്. മത്സരത്തില്‍ 1,009 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മനോജ് വിജയിച്ചു. അപരന്‍ സ്വന്തമാക്കിയത് 8,282 വോട്ടുകള്‍. ഈ റെക്കോര്‍ഡ് മറ്റൊരു അപരനും തകര്‍ക്കാനായിട്ടില്ല.