മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ല, തന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റം; വീണ്ടും പോസ്റ്റുമായി അര്‍ജുന്‍ ആയങ്കി
മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ല, തന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റം; വീണ്ടും പോസ്റ്റുമായി അര്‍ജുന്‍ ആയങ്കി
കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളത് എന്ന് പറഞ്ഞിരുന്നെങ്കില്‍ റോഡിലിരുന്ന് കരയുന്ന സഹോദരിക്ക് അവരുടെ ഭര്‍ത്താവിനെ നേരത്തേ കിട്ടുമായിരുന്നെന്നും ആര്‍ജുന്‍ ആയങ്കി കുറിച്ചു.
കള്ളക്കേസില്‍ ജയിലിലാക്കിയപ്പോള്‍ ജീവിതം താറുമാറായ ആളാണ് താന്‍.
പൊലീസ് ഊര്‍ജ്ജിതമായ തെരച്ചില്‍ നടത്തുന്നതിനിടെ പുതിയ പോസ്റ്റുമായി അര്‍ജുന്‍ ആയങ്കി. മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ലെന്നും തന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണെന്നും പുതിയ പോസ്റ്റില്‍ പറയുന്നു. വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന തന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ തീവ്രവാദിയാക്കി മാറ്റി വെടിവെയ്ക്കാനാണ് ഉത്തരവിട്ടതെന്ന് അര്‍ജുന്‍ ആയങ്കി ആരോപിച്ചു.
കള്ളക്കേസില്‍ ജയിലിലാക്കിയപ്പോള്‍ ജീവിതം താറുമാറായ ആളാണ് താന്‍. മാനസിക രോഗത്തിലോ മദ്യലഹരിയിലോ അല്ല, പൂര്‍ണബോധത്തോടെ തന്നെയാണ് പ്രതികരിച്ചത്. തന്നെ കള്ളക്കേസില്‍ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണം. ചത്താലും ഭയപ്പാടില്ലെന്നും മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ലെന്നും അര്‍ജുന്‍ ആയങ്കി പുതിയ പോസ്റ്റില്‍ പറയുന്നു. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളത് എന്ന് പറഞ്ഞിരുന്നെങ്കില്‍ റോഡിലിരുന്ന് കരയുന്ന സഹോദരിക്ക് അവരുടെ ഭര്‍ത്താവിനെ നേരത്തേ കിട്ടുമായിരുന്നെന്നും ആര്‍ജുന്‍ ആയങ്കി കുറിച്ചു.
കേസ് നടത്തിപ്പിനായി ഗൂ?ഗിള്‍ പേയില്‍ അര്‍ജുന്‍ ആയങ്കി സഹായം അഭ്യര്‍ത്ഥിച്ചു. ഇന്‍സ്റ്റ?ഗ്രാം സ്റ്റോറിയിലാണ് അര്‍ജുന്‍ ആയങ്കി പണം തേടിയത്. കേസ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തും കൂടി പിന്തുണക്കുക എന്നാണ് സ്റ്റോറിയിട്ടത്. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് താനിരിക്കുന്നു എന്നും വൈകുന്നേരം അര്‍ജുന്‍ ആയങ്കി പോസ്റ്റ് ഇട്ടിരുന്നു. അതേ സമയം അര്‍ജുന്‍ ആയങ്കി കാറില്‍ പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സഹോദരന്‍ അഖിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. തൃശ്ശൂരില്‍ വടക്കുംനാഥ ക്ഷേത്രം മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്.
ഒളിവിലുള്ള തന്നെ പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിക്കൂ എന്നാണ് അര്‍ജുന്‍ ആയങ്കി നേരത്തെ വെല്ലുവിളിച്ചത്. ഹൈക്കോടതി ജാമ്യം തള്ളിയപ്പോള്‍ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവൂ എങ്കില്‍ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂ എന്നും പറ്റുമെങ്കില്‍ പിടിക്കാനും പൊലീസിനെ അര്‍ജുന്‍ ആയങ്കി വെല്ലുവിളിച്ചു. കള്ളക്കേസില്‍ കുടുക്കിയ കോതമംഗലം സിഐക്ക് പണി വെച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ അര്‍ജുന്‍ ആയങ്കി പറയുന്നു.