ഓഹരി കൈമാറ്റം ഉണ്ടായാലും വിഴിഞ്ഞത് എംഎസ്സിക്ക് കുത്തകാവകാശം ഉണ്ടാകില്ല ; സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാര്‍ ഒപ്പിടൂവെന്ന് അദാനി പോര്‍ട്‌സ് സിഇഒ

സര്‍ക്കാറിനുള്ള അപേക്ഷ പുതുക്കിയതിന് പിന്നാലെയാണ് വിശദീകരണം.

 

കേരള സര്‍ക്കാരുമായുള്ള നല്ല ബന്ധം തുടരുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാര്‍ ഒപ്പിടൂ എന്നും അദാനി പോര്‍ട്‌സ് സിഇഒ വിശദീകരിക്കുന്നു.

വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റത്തില്‍ വിശദീകരണക്കുറിപ്പുമായി അദാനി പോര്‍ട്‌സ് സിഇഒ. ഓഹരി കൈമാറ്റം ഉണ്ടായാലും വിഴിഞ്ഞത് എംഎസ്സിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്നാണ് അദാനി പോര്‍ട്‌സ് സിഇഒ വ്യക്തമാക്കുന്നത്.

കേരള സര്‍ക്കാരുമായുള്ള നല്ല ബന്ധം തുടരുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാര്‍ ഒപ്പിടൂ എന്നും അദാനി പോര്‍ട്‌സ് സിഇഒ വിശദീകരിക്കുന്നു. സെബിക്ക് നല്‍കിയ കത്തില്‍ പറയുന്നത് പ്രാഥമിക ധാരണയാണ്. സര്‍ക്കാരിന്റെ എല്ലാ വ്യവസ്ഥകളും അംഗീകരിക്കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. സര്‍ക്കാറിനുള്ള അപേക്ഷ പുതുക്കിയതിന് പിന്നാലെയാണ് വിശദീകരണം.