ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ആ പിന്തുണ നല്ലവണ്ണം കിട്ടിയിട്ടുണ്ട് ; വി എം സുധീരനെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും കെ ബാബു പറഞ്ഞു.

 

വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി സ്ലാബില്‍ അതൃപ്തി പരസ്യമാക്കി വി എം സുധീരന്‍ രംഗത്തെത്തിയിരുന്നു. 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു. യുഡിഎഫില്‍ മദ്യനയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ലെന്നും ഓരോരുത്തര്‍ക്കും ഓരോ നയമാണെന്നും കെ ബാബു പറഞ്ഞു. യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും കെ ബാബു പറഞ്ഞു. അവരെല്ലാം സര്‍ക്കാരിനെ സഹായിക്കുകയാണെന്നാണ് ഞാന്‍ കരുതുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ആ പിന്തുണ നല്ലവണ്ണം കിട്ടിയിട്ടുണ്ടെന്നും കെ. ബാബു പരിഹസിച്ചു.

വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി സ്ലാബില്‍ അതൃപ്തി പരസ്യമാക്കി വി എം സുധീരന്‍ രംഗത്തെത്തിയിരുന്നു.