എസ്‌എസ്‌എല്‍സി ഹയര്‍ സെക്കൻഡറി പരീക്ഷ; മൂല്യ നിര്‍ണ്ണയം ഇന്ന് മുതല്‍
എസ്‌എസ്‌എല്‍സി ഹയർ സെക്കൻഡറി പരീക്ഷകളുടെ മുല്യനിർണ്ണയം ഇന്നു മുതല്‍ ആരംഭിക്കും. ഏപ്രില്‍ ആറ് മുതല്‍ 25 വരെ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്നതിനാലാണ് തീയതി പിന്നീട് മാറ്റിയത്.
Updated: Apr 16, 2026, 12:46 IST
സംസ്ഥാനത്ത് 89 ക്യാമ്പുകളിലായി ഇരുപത്തിനാലായിരത്തോളം അധ്യാപകരാണ് ഇക്കൊല്ലത്തെ മുല്യനിർണ്ണയ ക്യാമ്പില്‍ പങ്കാളികളാവുന്നത്
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി ഹയർ സെക്കൻഡറി പരീക്ഷകളുടെ മുല്യനിർണ്ണയം ഇന്നു മുതല്‍ ആരംഭിക്കും. ഏപ്രില്‍ ആറ് മുതല്‍ 25 വരെ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്നതിനാലാണ് തീയതി പിന്നീട് മാറ്റിയത്.
സംസ്ഥാനത്ത് 89 ക്യാമ്പുകളിലായി ഇരുപത്തിനാലായിരത്തോളം അധ്യാപകരാണ് ഇക്കൊല്ലത്തെ മുല്യനിർണ്ണയ ക്യാമ്പില്‍ പങ്കാളികളാവുന്നത്. വിദ്യാഭ്യാസ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മൂന്ന് ഘട്ടമായാണ് മൂല്യനിർണയം നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 16 മുതല്‍ 18 വരെയും രണ്ടാംഘട്ടം ഏപ്രില്‍ 20 മുതല്‍ 25 വരെയും മൂന്നാം ഘട്ടം ഏപ്രില്‍ 27 മുതല്‍ മേയ് രണ്ട് വരെയുമാണ് മൂല്യനിർണയം.