ഉപഭോക്തൃ കോടതി വിധിച്ചിട്ടും പരാതിക്കാരന് പണം തിരികെ നല്‍കിയില്ല; സ്ഥാപനമുടമയ്ക്ക് വാറണ്ട്
Updated: Sep 15, 2023, 18:41 IST
തൃശൂര്‍: ഉപഭാക്തൃ കോടതി വിധിച്ചിട്ടും പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാത്ത സ്ഥപന ഉടമയ്ക്ക് വാറണ്ട്. വിധിപ്രകാരം 2,23,000 രൂപയും പലിശയും നല്‍കാതിരുന്നതിനെ ചോദ്യംചെയ്ത് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വാറണ്ട്. തൃത്തല്ലൂര്‍ സ്വദേശികളായ പനക്കപ്പറമ്പില്‍ സതീഷ് പി.ജി, ഭാര്യ ധന്യ എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഉത്തരവ്.
കൊച്ചി ഇടപ്പള്ളിയിലുള്ള പവര്‍സോള്‍ ഉടമക്കെതിരെയാണ് വാറണ്ട് അയക്കുവാന്‍ ഉത്തരവിട്ടത്. സ്ഥാപനം വില്പന നടത്തിയ പൗള്‍ട്രി ഇന്‍കുബേറ്റര്‍ ഉപയോഗക്ഷമമായിരുന്നില്ല. മുട്ടകള്‍ വച്ച് വിരിയിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ബഹുഭൂരിപക്ഷം മുട്ടകളും വിരിയാത്ത അവസ്ഥയായിരുന്നു. തുടര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിച്ച് ഹര്‍ജിക്കാര്‍ക്ക് പൗള്‍ട്രി ഇന്‍കുബേറ്ററിന്റെ വിലയായ 18,8000 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും ചെലവിലേക്ക് 10,000 രൂപയും ഒമ്പത് ശതമാനം പലിശയും നല്‍കാന്‍ ഉപഭോക്തൃകോടതി വിധിച്ചു.
സ്ഥാപനയുടമ വിധി പാലിക്കാത്തതിനെ തുടര്‍ന്നാണ് ഉപഭോക്തൃനിയമപ്രകാരം ശിക്ഷിക്കുവാന്‍ ആവശ്യപ്പെട്ട് പരാതിക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. വിധി പാലിക്കാതിരുന്നതിന് മൂന്നുവര്‍ഷംവരെ തടവിന് ശിക്ഷിക്കുവാനും ഒരു ലക്ഷം രൂപ പിഴ വിധിക്കാനും ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട്. ഹര്‍ജി പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, മെംബര്‍മാരായ ശ്രീജ എസ്, ആര്‍. റാംമോഹന്‍ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതിയാണ് പോലീസ് മുഖേനെ വാറണ്ട് അയയ്ക്കുവാന്‍ ഉത്തരവിട്ടത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.