ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ പിഴവ്; കോടിക്കണക്കിന് രൂപയുടെ ധനസഹായം മുടങ്ങുന്നു, കർഷകർ ഉടൻ വിവരങ്ങൾ പുതുക്കണമെന്ന് കൃഷിവകുപ്പ്

സംസ്ഥാനത്തെ കർഷകർ തങ്ങളുടെ അപേക്ഷകളിൽ നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമാണെന്ന് അടിയന്തരമായി ഉറപ്പുവരുത്തണമെന്ന് കൃഷിവകുപ്പ് അറിയിച്ചു. വർഷങ്ങൾക്കു മുൻപ് രജിസ്റ്റർ ചെയ്ത അപേക്ഷകളിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങളിലുണ്ടായ പിഴവുകൾ കാരണം കോടിക്കണക്കിന് രൂപയുടെ ധനസഹായം കർഷകർക്ക് കൈമാറുന്നതിന് തടസ്സം നേരിടുന്ന സാഹചര്യത്തിലാണിത്.

 

തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർ തങ്ങളുടെ അപേക്ഷകളിൽ നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമാണെന്ന് അടിയന്തരമായി ഉറപ്പുവരുത്തണമെന്ന് കൃഷിവകുപ്പ് അറിയിച്ചു. വർഷങ്ങൾക്കു മുൻപ് രജിസ്റ്റർ ചെയ്ത അപേക്ഷകളിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങളിലുണ്ടായ പിഴവുകൾ കാരണം കോടിക്കണക്കിന് രൂപയുടെ ധനസഹായം കർഷകർക്ക് കൈമാറുന്നതിന് തടസ്സം നേരിടുന്ന സാഹചര്യത്തിലാണിത്.

പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി, സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി എന്നിവ പ്രകാരം കർഷകർക്ക് അനുവദിച്ചിട്ടുള്ള ധനസഹായം വിതരണം ചെയ്യുന്നതിനാണ് നിലവിൽ തടസ്സം നേരിടുന്നത്. അക്കൗണ്ട് നമ്പർ, ഐഎഫ്എസ്‌സി (IFSC) കോഡ്, അക്കൗണ്ട് ഉടമയുടെ പേര് എന്നിവയിൽ ഏതെങ്കിലും തരത്തിലുള്ള പിഴവുകളോ മാറ്റങ്ങളോ ഉണ്ടെങ്കിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി പുതുക്കിയ വിവരങ്ങൾ ബന്ധപ്പെട്ട കൃഷിഭവനിൽ ഉടൻ സമർപ്പിക്കണം. ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ ചെറിയ പിഴവുകൾ പോലും ധനസഹായ വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും, അർഹരായ എല്ലാ കർഷകർക്കും തുക തടസ്സങ്ങളില്ലാതെ ലഭ്യമാക്കാൻ എല്ലാവരും കൃഷിഭവനുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുതുക്കണമെന്നും കൃഷിമന്ത്രി ടി. സിദ്ദിഖ് അഭ്യർത്ഥിച്ചു.