എറണാകുളത്ത് പാമ്പാക്കുട പത്താം വാർഡ് സ്ഥാനാർത്ഥി കുഴഞ്ഞു വീണ് മരിച്ചു ; വോട്ടെടുപ്പ് മാറ്റിവെച്ചു

പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡായ ഓണക്കൂറിലെ കോൺഗ്രസ് സ്ഥാനാർത്ഥി സി.എസ്. ബാബു (59) കുഴഞ്ഞു വീണ് മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ വെച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 

 

കൊച്ചി: പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡായ ഓണക്കൂറിലെ കോൺഗ്രസ് സ്ഥാനാർത്ഥി സി.എസ്. ബാബു (59) കുഴഞ്ഞു വീണ് മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ വെച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥാനാർത്ഥിയുടെ നിര്യാണത്തെ തുടർന്ന് പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.