എറണാകുളത്ത് യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം : അങ്കമാലിയിൽ യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മർദ്ദനമേറ്റതാണ് മരണത്തിന് കാരണമെന്നാണ് സൂചന. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
എറണാകുളം : അങ്കമാലിയിൽ യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മർദ്ദനമേറ്റതാണ് മരണത്തിന് കാരണമെന്നാണ് സൂചന. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
പാലിശേരി കൂരത്ത് വീട്ടിൽ ബാബുവിൻ്റെ മകൻ രഘു (35)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുന്നൂർപ്പിള്ളിയിലുള്ള സുഹൃത്തായ സുജിത്തിൻ്റെ വീട്ടിൽ വച്ചാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് ഇയാൾ സുജിത്തിൻ്റെ വീട്ടിൽ എത്തിയത്. കുറച്ചു പേർ തന്നെ മർദ്ദിച്ചതായി രഘു സുജിത്തിനോട് പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. രാവിലെ വിളിച്ചപ്പോൾ എഴുന്നേൽക്കാതിരുന്നതോടെയാണ് മരണം സംഭവിച്ചതായി അറിയുന്നത്. ഉന്നത പോലീസ് സംഘവും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി. കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.