തുല്യത എന്നത് പ്രസംഗത്തില്‍ മാത്രം ഒതുക്കേണ്ടതല്ല ; വനിതാ ദിന ആശംസകളുമായി വി ഡി സതീശന്‍
. ഇന്ത്യന്‍ സ്ത്രീയും അതിനൊപ്പം മുന്നേറണം
Mar 8, 2026, 14:40 IST
ആദരവും സ്വാതന്ത്ര്യവും അവകാശങ്ങളും ഇന്നൊരു ദിവസത്തേക്ക് മാത്രമായി ചുരുക്കരുതെന്നും വി ഡി സതീശന്‍ പറഞ്ഞു.
വനിതാദിനത്തില്‍ ആശംസകളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുല്യത എന്നത് പ്രസംഗത്തില്‍ മാത്രം ഒതുക്കേണ്ടതല്ലയെന്നും ആദരവും സ്വാതന്ത്ര്യവും അവകാശങ്ങളും ഇന്നൊരു ദിവസത്തേക്ക് മാത്രമായി ചുരുക്കരുതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'ഒരു പെണ്‍കുട്ടി/സ്ത്രീ ആരാകണം? എന്താകണം എന്ന് അവര്‍ ആഗ്രഹിക്കുന്നുവോ, ആ തിരഞ്ഞെടുപ്പിന്റെ ശരിക്കും ആഹ്ളാദത്തിനും സ്വാതന്ത്ര്യത്തിനുമൊപ്പം നില്‍ക്കാം.
തുല്യത എന്നത് പ്രസംഗത്തില്‍ മാത്രം ഒതുക്കേണ്ടതല്ല. ആദരവും സ്വാതന്ത്ര്യവും അവകാശങ്ങളും ഇന്നൊരു ദിവസത്തേക്ക് മാത്രമായി ചുരുക്കരുത്. ലോകം മാറുകയും വളരുകയുമാണ്. ഇന്ത്യന്‍ സ്ത്രീയും അതിനൊപ്പം മുന്നേറണം. രാജ്യ പുരോഗതിയും സമൂഹ നന്മയും യാഥാര്‍ഥ്യമാകണമെങ്കില്‍ വനിതകള്‍ മുന്നില്‍ നില്‍ക്കണം, ഉയരങ്ങളിലേക്കെത്തണം.
വനിതാ ദിനാശംസകള്‍