വാല്‍പാറയിലേക്ക് നാളെ മുതല്‍ ഇ-പാസ് നിര്‍ബന്ധം; പ്ലാസ്റ്റിക് സാധനങ്ങള്‍ കൊണ്ടുപോകാനും ഉപയോഗിക്കാനും അനുമതിയില്ല

വാല്‍പ്പാറയിലേക്ക് നാളെ (ശനിയാഴ്ച) മുതല്‍ മുതല്‍ ഇ-പാസ് നിർബന്ധം. കേരളത്തില്‍നിന്നുപോകുന്നവർക്ക് ചെക്‌പോസ്റ്റിലും റജിസ്റ്റർ ചെയ്യാം.http://www.tnepass.tn.gov.in/home എന്ന വെബ്സൈറ്റ് വഴി ആണ് രജിസ്ട്രേഷൻ നടത്തേണ്ടത്.

 

വാല്‍പ്പാറയിലേക്ക് പ്ലാസ്റ്റിക് സാധനങ്ങള്‍ കൊണ്ടുപോകാനോ ഉപയോഗിക്കാനോ അനുവദിക്കില്ലെന്നും പിടിച്ചെടുക്കുമെന്നും കലക്ടറേറ്റില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു

വാല്‍പ്പാറയിലേക്ക് നാളെ (ശനിയാഴ്ച) മുതല്‍ മുതല്‍ ഇ-പാസ് നിർബന്ധം. കേരളത്തില്‍നിന്നുപോകുന്നവർക്ക് ചെക്‌പോസ്റ്റിലും റജിസ്റ്റർ ചെയ്യാം.http://www.tnepass.tn.gov.in/home എന്ന വെബ്സൈറ്റ് വഴി ആണ് രജിസ്ട്രേഷൻ നടത്തേണ്ടത്.

കേരളത്തില്‍നിന്നു വാല്‍പാറയിലേക്കു പ്രവേശിക്കുന്നവർക്ക് കോയമ്ബത്തൂർ ജില്ലാതിർത്തിയായ ഷോളയാർ അണക്കെട്ടിന്റെ ഇടതുകരയിലെ (മഴുക്കുപ്പാറ വഴി) ചെക്പോസ്റ്റിലും ആളിയാർ ചെക്പോസ്റ്റിലും റജിസ്റ്റർ ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

ഇവിടെ രണ്ടിടത്തും ഇ-പാസ്‌ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാവും പരിശോധനകള്‍ നടത്തുക.

വാല്‍പ്പാറയിലേക്ക് പ്ലാസ്റ്റിക് സാധനങ്ങള്‍ കൊണ്ടുപോകാനോ ഉപയോഗിക്കാനോ അനുവദിക്കില്ലെന്നും പിടിച്ചെടുക്കുമെന്നും കലക്ടറേറ്റില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. വാല്‍പാറ താലൂക്കില്‍ വിലാസമുള്ള വാഹനങ്ങളെല്ലാം ഒരുതവണ മാത്രം റജിസ്റ്റർ ചെയ്താല്‍ മതി.

സർക്കാർ ബസുകളെയും വാഹനങ്ങളെയും നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയുടെ നിർദേശാനുസരണമാണ് വാല്‍പാറയില്‍ ഇ-പാസ് നിബന്ധനകള്‍ കൊണ്ടുവന്നിട്ടുണ്ട്. മുൻപ് നീലഗിരി ജില്ല, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് മാത്രമായിരുന്നു ഇ-പാസ് നിർബന്ധമാക്കിയിരുന്നത്.