ആത്മകഥ വിവാദത്തില്‍ ഇ.പി ജയരാജന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും
വിവാദമായ സംഭവവികാസങ്ങളാണ് ഇ.പി ജയരാജന്റെ ആത്മകഥ പുറത്തുവന്നതിന് പിന്നാലെ ഉണ്ടായത്
ഡിസി രവിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
ആത്മകഥ വിവാദത്തില്‍ ഇ.പി ജയരാജന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. കരാര്‍ ഇല്ലെങ്കിലും ധാരണ ഉണ്ടായിരുന്നെന്നാണ് ഡിസി ജീവനക്കാരുടെ മൊഴി. ഈ മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ന് ഇ.പി ജയരാജന്റെ മൊഴി രേഖപ്പെടുത്തുക. ഡിസി രവിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
ഏറെ വിവാദമായ സംഭവവികാസങ്ങളാണ് ഇ.പി ജയരാജന്റെ ആത്മകഥ പുറത്തുവന്നതിന് പിന്നാലെ ഉണ്ടായത്. തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.പി ജയരാജന്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഈ കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്ത് ഡിസി ബുക്‌സിന്റെ ആസ്ഥാനത്ത് ഉള്‍പ്പെടെ എസ് പിയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നിരുന്നു. പല ജീവനക്കാരുടെയും മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് കരാര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ പോലും അത്തരത്തിലൊരു ധാരണ ഡിസിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നുവെന്ന വിവരം പുറത്തുവരുന്നത്.