ഇ.പി ജയരാജന്റെ ആത്മകഥ വിവാദം ; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മടക്കി, വീണ്ടും അന്വേഷിക്കാന്‍ നിര്‍ദ്ദേശം

കോട്ടയം എസ്.പി ഷാഹുല്‍ ഹമീദ് ആണ് റിപ്പോര്‍ട്ട് കൈമാറിയത്.

 

മൊഴികളില്‍ വ്യക്തതക്കുറവുള്ളതിനാലാണ് റിപ്പോര്‍ട്ട് മടക്കിയത്.

ഇ.പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മടക്കി. വീണ്ടും അന്വേഷണം നടത്താന്‍ കോട്ടയം എസ്.പിക്ക് നിര്‍ദേശം നല്‍കി. എഡിജിപി മനോജ് എബ്രഹാം ആണ് നിര്‍ദേശം നല്‍കിയത്. മൊഴികളില്‍ വ്യക്തതക്കുറവുള്ളതിനാലാണ് റിപ്പോര്‍ട്ട് മടക്കിയത്.


കോട്ടയം എസ്.പി ഷാഹുല്‍ ഹമീദ് ആണ് റിപ്പോര്‍ട്ട് കൈമാറിയത്. രവി ഡിസിയുടെയും ഡിസി ബുക്‌സ് ജീവനക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരുന്നത്. പുസ്തക വിവാദത്തില്‍ ഇ.പി ജയരാജന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘം, കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തിരുന്നത്.