മുഖ്യമന്ത്രി വി ഡി സതീശൻ ബിജെപിയുടെ സഹയാത്രികനായി മാറി : ഇ പി ജയരാജൻ

ബിജെപിയുടെ സഹയാത്രികനായി മുഖ്യമന്ത്രി വി ഡി സതീശൻ മാറി കൊണ്ടിരിക്കുകയാണെന്ന് സിപി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ പറഞ്ഞു. അഴീക്കോടൻ രാഘവൻ്റെ രക്തസാക്ഷിത്വദിനത്തിൽ കണ്ണൂർ പയ്യാമ്പലത്ത് സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം ഉദ്

 

കണ്ണൂർ:ബിജെപിയുടെ സഹയാത്രികനായി മുഖ്യമന്ത്രി വി ഡി സതീശൻ മാറി കൊണ്ടിരിക്കുകയാണെന്ന് സിപി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ പറഞ്ഞു. അഴീക്കോടൻ രാഘവൻ്റെ രക്തസാക്ഷിത്വദിനത്തിൽ കണ്ണൂർ പയ്യാമ്പലത്ത് സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം ഉദ് ഘടനം ചെയ്യുകയായിരുന്നു ഇ പി. ഇത്തരത്തിലാണ് പോക്കെങ്കിൽ മുഖ്യമന്ത്രിയേയും കൊണ്ടേ ബിജെപി പോവുകയുള്ളു.

കേരളത്തിൽ കോൺഗ്രസിന്റെ ഒരു വിഭാഗവും ബിജെപിയിലേക്ക് പോകും. ഇന്ത്യയെ വർഗീയമായി ദ്രുവീകരിച്ച് വർഗീയതയെ വോട്ട് ബാങ്കാക്കി മാറ്റിയാണ് ബിജെപി അധികാരം പിടിച്ചത്.

ആർ എസ് എസിന് ആധിപത്യം ഉറപ്പിക്കാൻ ആദ്യം ചെയ്യണ്ടത് സിപിഐ എമ്മിനെ തകർക്കുക എന്നതാണ് അതിനുള്ള നീക്കം എത്ര നാളുകൾ മുൻപ് തുടങ്ങിയതാണ്. ഇടതുപക്ഷം ദുർബലമായാൽ രാജ്യം ഫാസിസ്റ്റ് ഭീകരതയിലേക്ക് നീങ്ങും. 

പിണറായി വിജയൻ സിപിഎമ്മിന്റെ കരുത്തും ശക്തിയുമാണ്.

അദ്ദേഹത്തെ തകർക്കുക വഴി കേരളത്തിലെ പാർട്ടിയെ തകർക്കാമെന്നാണ് വിചാരിക്കുന്നത്. ഇതിനെ സർവ ശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്നും ഇ പി പറഞ്ഞു.

 ജില്ല സെക്രട്ടറി കെ കെ രാഗേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ എം വി ജയരാജൻ, പി ജയരാജൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്, പി ശശി, എ എൻ ഷംസീർ , എം പ്രകാശൻ,എൻ. ചന്ദ്രൻ ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ എം സുരേന്ദ്രൻ , കാരായി രാജൻ, കെ വി സുമേഷ് എന്നിവരും അഴീക്കോടന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പുഷ്പാർച്ചനയിലും അനുസ്മരണത്തിലും പങ്കെടുത്തു.