പാലക്കാട് സിപിഐഎം-ബിജെപി ഡീല്‍ എന്ന വി ഡി സതീശന്റെ ആരോപണത്തെ തള്ളി ഇ പി ജയരാജന്‍

ജി സുധാകരനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമര്‍ശത്തെക്കുറിച്ച് ജയരാജന്‍ മറുപടി പറയാന്‍ തയ്യാറായില്ല

 

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയെ മങ്ങലേല്‍പ്പിക്കാന്‍ നടത്തിയ പ്രതികരണമാണ് സതീശന്റേത് എന്നും ജയരാജന്‍ പറഞ്ഞു.

\പാലക്കാട് സിപിഐഎം-ബിജെപി ഡീല്‍ എന്ന വി ഡി സതീശന്റെ ആരോപണത്തെ തള്ളി മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. സതീശന്റെ പരാമര്‍ശം ശുദ്ധ അസംബന്ധമാണെന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് വര്‍ഗ്ഗീയതയോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത് എന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും ജയരാജന്‍ മറുപടി നല്‍കി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയെ മങ്ങലേല്‍പ്പിക്കാന്‍ നടത്തിയ പ്രതികരണമാണ് സതീശന്റേത് എന്നും ജയരാജന്‍ പറഞ്ഞു.

ജി സുധാകരനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമര്‍ശത്തെക്കുറിച്ച് ജയരാജന്‍ മറുപടി പറയാന്‍ തയ്യാറായില്ല. ശരിയായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്നും അത്തരം ചോദ്യങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല എന്നുമാണ് ജയരാജന്‍ പറഞ്ഞത്. പരാമര്‍ശത്തില്‍ ഒരു പ്രശ്‌നവുമില്ല എന്നും ജയരാജന്‍ വ്യക്തമാക്കി. വികസനത്തെക്കുറിച്ച് സംസാരിക്കേണ്ട സമയത്ത് മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തുകയാണ് എന്നും ജയരാജന്‍ പറഞ്ഞു.