അറസ്റ്റ് മാധ്യമങ്ങൾ അസാമാന്യ സംഭവ മാക്കിമാറ്റി : അർജുൻ ആയങ്കി പാർട്ടിക്കാരനല്ലെന്ന് ഇപി ജയരാജൻ

ടി.​ജി. മോ​ഹ​ൻ​ദാ​സി​ൻറെ അ​റ​സ്റ്റ് സ​ർ​ക്കാ​ർ ര​ക്ഷ​യി​ല്ലാ​തെ ചെ​യ്ത​താ​ണെ​ന്നും അ​റ​സ്റ്റ് ന​ട​ന്നി​ല്ലെ​ങ്കി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​വു​മാ​യി ജ​നം മു​ന്നോ​ട്ട് വ​ന്നേ​നെ​യെ​ന്നും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ പറഞ്ഞു.

 


ക​ണ്ണൂ​ർ: ടി.​ജി. മോ​ഹ​ൻ​ദാ​സി​ൻറെ അ​റ​സ്റ്റ് സ​ർ​ക്കാ​ർ ര​ക്ഷ​യി​ല്ലാ​തെ ചെ​യ്ത​താ​ണെ​ന്നും അ​റ​സ്റ്റ് ന​ട​ന്നി​ല്ലെ​ങ്കി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​വു​മാ​യി ജ​നം മു​ന്നോ​ട്ട് വ​ന്നേ​നെ​യെ​ന്നും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ ങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ അ​റ​സ്റ്റ് മാ​ധ്യ​മ​ങ്ങ​ൾ അ​സാ​മാ​ന്യ സം​ഭ​വ​മാ​ക്കി മാ​റ്റി. കേ​ര​ള പൊലീ​സ് പ​വ​ർ ഫു​ൾ ആ​ണെ​ന്നും ഇ​പ്പോ​ൾ മാ​റി​യോ എ​ന്ന​റി​യി​ല്ലെ​ന്നും ഇ​പി ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

അ​ർ​ജു​ൻ ആ​യ​ങ്കി​യാ​ണോ പാ​ർ​ട്ടി? അ​വ​ൻ പാ​ർ​ട്ടി അ​ല്ല എ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യി​ല്ലേ. നാ​ളെ നി​ങ്ങ​ൾ വ​ന്നു ഞാ​നാ​ണ് പാ​ർ​ട്ടി എ​ന്ന് പ​റ​ഞ്ഞാ​ൽ എ​ന്ത് ചെ​യ്യും. അ​ങ്ങ​നെ ക​ണ​ക്കാ​ക്കി​യാ​ൽ മ​തി. അയാൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​രു​ന്ന​തി​നു പി​ന്നി​ൽ പ്ലാ​ൻ വ​ർ​ക്ക് ഉ​ണ്ട്.
ലൈ​ക്ക് ചെ​യ്യു​ന്ന​തി​നൊ​ക്കെ നെ​റ്റ്‌​വ​ർ​ക് ഉ​ണ്ട്. ല​ക്ഷ​ങ്ങ​ളു​ടെ ക​ണ​ക്ക് ഒ​ക്കെ പ​റ​യും. അ​തൊ​ക്കെ തെ​റ്റാ​ണ്. സി​പി​എ​മ്മി​നെ അ​റി​യാ​ത്ത​വ​രാ​ണോ മ​ല​യാ​ളി​ക​ൾ. അ​ർ​ജു​ൻ ആ​യെ​ങ്കി​യെ സോ​ഷ്യ​ൽ ഇ​ട​ത്തി​ൽ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ പാ​ർ​ട്ടി​ക്കാ​ർ ആ​കാ​ൻ ഇ​ട​യി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. കർഷക തൊഴിലാളികൾ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഇപി ജയരാജൻ.