അതൃപിതിയുടെ മഞ്ഞുരുകുന്നു: കോടിയേരി അനുസ്മരണ സമ്മേളനത്തിൽ നിറഞ്ഞ സാന്നിദ്ധ്യമായി ഇ.പി ജയരാജൻ

കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ സജീവ വായി പങ്കെടുത്ത് കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. ഭാര്യ പി.കെ ഇന്ദിരയോടൊപ്പമാണ് പ്രീയ

 

കണ്ണൂർ:കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ സജീവവായി പങ്കെടുത്ത് കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. ഭാര്യ പി.കെ ഇന്ദിരയോടൊപ്പമാണ് പ്രീയ സഖാവിനെ അനുസ്മരിക്കാൻ നേരത്തെ തന്നെ ജയരാജനെത്തി. പാർട്ടി പി.ബി അംഗം വ്യന്ദാ കാരാട്ട് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മുഖ്യമന്ത്രിയുടെ പൊളിറ്റി ക്കൽ സെക്രട്ടറി പി. ശശി എന്നിവരോടൊപ്പം നിറഞ്ഞ ചിരിയോടെ കുശലാന്വേഷണങ്ങൾ നടത്താനും ജയരാജൻ സമയം കണ്ടെത്തി. 

തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ വികാരനിർഭരമായ പ്രസംഗമാണ് ഇ പി ജയരാജൻ അധ്യക്ഷതവഹിച്ചു കൊണ്ടു നടത്തിയത്. കോടിയേരിയുമായി കെ.എസ്. വൈ.എഫ് കാലത്തേ തനിക്കുണ്ടായ ബന്ധവും തങ്ങളുടെ കുടുംബ ങ്ങൾ തമ്മിലുള്ള സൗഹൃദ ബന്ധവും ഇപി തൻ്റെ 20 മിനുട്ട് നീണ്ടുനിൽക്കുന്ന പ്രസംഗത്തിൽ അനുസ്മരിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, എം.വി ജയരാജൻ എം.വി നികേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. 

നേരത്തെ കഴിഞ്ഞ മാസം പയ്യാമ്പലത്ത് നടന്ന ചടയൻ ഗോവിന്ദൻ - അഴിക്കോടൻ ചരമദിനാചരണത്തിൽ നിന്നും ഇപി ജയരാജൻ വിട്ടു നിന്നത് പാർട്ടിക്കുള്ളിലും മാധ്യമങ്ങളിലും വിവാദമായിരുന്നു. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയതോടെയാണ് കേന്ദ്ര കമ്മിറ്റിയംഗമായ ഇപി ജയരാജൻ പാർട്ടി പരിപാടികളിൽ നിന്നും വിട്ടു നിൽക്കാൻ തുടങ്ങിയത് എന്നാൽ ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കുത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പൻ എന്നിവർ മരണമടഞ്ഞപ്പോൾ അന്തിമോപചാരമർപ്പിക്കാൻ ഡൽഹിയിലും തലശേരിയിലും ജയരാജൻ എത്തിയിരുന്നു.