ലഹരി കച്ചവടം നടക്കുന്ന വിവരം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതിലെ വൈരാഗ്യം ; 22 കാരനെ കൊല്ലാന്‍ ശ്രമിച്ച 28 കാരന്‍ അറസ്റ്റില്‍

ഇയാളുടെ വീട്ടില്‍ ലഹരി കച്ചവടം നടക്കുന്ന വിവരം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതക ശ്രമം. 

 

ചുള്ളിമാനൂര്‍ സ്വദേശി അന്‍സര്‍ (28)നെയാണ് നടുമങ്ങാട് പൊലീസ് പിടികൂടിയത്.

എയര്‍ഗണ്‍ ഉപയോഗിച്ച് 22കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച 28കാരന്‍ പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് സംഭവം. ചുള്ളിമാനൂര്‍ സ്വദേശി അന്‍സര്‍ (28)നെയാണ് നടുമങ്ങാട് പൊലീസ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ ലഹരി കച്ചവടം നടക്കുന്ന വിവരം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതക ശ്രമം. 

ആനാട് സ്വദേശിയായ സഞ്ജയ് എന്ന 22കാനെയാണ് അന്‍സര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു സംഭവം .