എഞ്ചിനീയർമില്ല, ഇലക്ട്രീഷ്യന്മാരില്ല ; ശബരിമല ദേവസ്വം ഇലക്ട്രിക്കൽ വിഭാഗത്തിലെ പ്രവർത്തനങ്ങൾ താളംതെറ്റി
ദേവസ്വം ഇലക്ട്രിക്കൽ വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് മൂലം ഇലക്ടിക്കൽ വിഭാഗത്തിലെ പ്രവർത്തനങ്ങൾ താറുമാറാകുന്നു. ഒരു എക്സിക്യൂട്ടീവ് എഞ്ചിയർ, ഒരു അസിസ്റ്റൻറ്എക്സിക്യൂട്ടീവ്എഞ്ചിനീയർ, ആറ് എ.ഇ മാർ ,നാല് ഫസ്റ്റ് ഗ്രേഡ് ഓവർസിയർമാർ, എട്ട് സെക്കൻ്റ് ഗ്രേഡ് ഓവർസിയർമാർ, രണ്ട് ഇലക്ട്രീഷൻ,രണ്ട് ഇലക്ട്രിക്കൽ ഹെൽപ്പർമാർ ഉൾപ്പെടുന്നതാണ് ബോർഡിൻ്റെ ഇലക്ട്രിക്കൽ വിഭാഗം.എന്നാൽ മൂന്ന് എ.ഇമാരുടേയും നാല് ഫസ്റ്റ് ഗ്രേഡ് ഓവർ സിയർമാർ, നാല് സെക്കൻ്റ് ഓവർസിയർമാർ,രണ്ട് ഇലക്ട്രീഷ്യൻമാർ രണ്ട് ഇലക്ട്രിക്കൽ ഹെൽപ്പർമാരുടെയുംതസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്.
ശബരിമല: ദേവസ്വം ഇലക്ട്രിക്കൽ വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് മൂലം ഇലക്ടിക്കൽ വിഭാഗത്തിലെ പ്രവർത്തനങ്ങൾ താറുമാറാകുന്നു. ഒരു എക്സിക്യൂട്ടീവ് എഞ്ചിയർ, ഒരു അസിസ്റ്റൻറ്എക്സിക്യൂട്ടീവ്എഞ്ചിനീയർ, ആറ് എ.ഇ മാർ ,നാല് ഫസ്റ്റ് ഗ്രേഡ് ഓവർസിയർമാർ, എട്ട് സെക്കൻ്റ് ഗ്രേഡ് ഓവർസിയർമാർ, രണ്ട് ഇലക്ട്രീഷൻ,രണ്ട് ഇലക്ട്രിക്കൽ ഹെൽപ്പർമാർ ഉൾപ്പെടുന്നതാണ് ബോർഡിൻ്റെ ഇലക്ട്രിക്കൽ വിഭാഗം.എന്നാൽ മൂന്ന് എ.ഇമാരുടേയും നാല് ഫസ്റ്റ് ഗ്രേഡ് ഓവർ സിയർമാർ, നാല് സെക്കൻ്റ് ഓവർസിയർമാർ,രണ്ട് ഇലക്ട്രീഷ്യൻമാർ രണ്ട് ഇലക്ട്രിക്കൽ ഹെൽപ്പർമാരുടെയുംതസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്.
ബോർഡിൻ്റെ കീഴിലുള്ള 1240 ക്ഷേത്രങ്ങളിലെ ഇലക്ട്രിട്രിക്കൽ സംബന്ധമായ പ്രവർത്തികളും അറ്റകുറ്റപ്പണികൾ ശബരിമലയിലെ അരവണ, അപ്പം പ്ലാൻ്റുകൾ മെസ്, അന്നദാനം, എന്നിവിടങ്ങളിലെ യന്ത്രസംവിധാനങ്ങളുടെ ചുമതലയും സന്നിധാനത്തെ വൈദ്യുത സംവിധാനങ്ങളുടെയും പ്രവർത്തന ചുമതലയും ഇവർക്കാണ്.കൂടാതെ പമ്പ, നിലയ്ക്കൽ ഭാഗങ്ങളിലെ വൈദ്യുത സംവിധാനം, ശരണ പാതകൾ, സ്വാമി അയ്യപ്പൻ റോ ഡ്,പമ്പ-നീലിമല -സന്നിധാനം, ചന്ദ്രാനന്ദൻ റോഡ്, ഭാഗങ്ങളിലെ വൈദ്യുത വിതരണം ഇവരുടെ മേൽനോട്ടത്തിലാണ്. അനുവദിച്ചിരി
ക്കുന്ന തസ്തികൾ തന്നെ കുറവാണ്.
എന്നാൽ നിലവിലുള്ള തസ്തികകൾ അറുപത് ശതമാനം ഒഴിഞ്ഞുകിടക്കുകയാണ്.സന്നിധാനത്തെ പിൽഗ്രിം സെൻ്ററുകൾ,ഡോണർ ഹൗസുകൾ, വിശ്രമപ്പന്തലുകൾ, ശബരി ഗസ്റ്റ് ഹൗസ്, ഓഫീസ് കോംപ്ലക്സ്, പോലീസ് ബാരക്കുകൾ,ക്യൂകോംപ്ലക്സുകൾ, ക്ഷേത്ര സമുച്ചയം,അന്നദാനമ ണ്ഡപം എന്നിവിടങ്ങളിലെ വൈദ്യുത വിതരണത്തിന് ചുമതലയുള്ള ഈ വിഭാഗത്തിൽ ഒരു ഇലക്ട്രീഷൻ പോലും ഇല്ല. നാട്ടിലെ ക്ഷേത്രങ്ങളിലെ പണികൾ ടെണ്ടർ ചെയ്യുന്നുണ്ടെങ്കിലും മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരുടെ അഭാവം മൂലം കോൺട്രാക്ടർമാർ തോന്നിയത് പോലെ പണി ചെയ്യുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്.
ഇത്രയും ജീവനക്കാരുടെ തസ്തിക ഒഴിഞ്ഞ് കിടക്കെ മുൻ ബോർഡ് കോടതിയുടെ അനുമതി വാങ്ങാതെ ഒരു ഇലക്ട്രിക്കൽ സബ്ഡിവിഷൻ ഓഫീസ് പുതിയതായി 2024 ഡിസംബറിൽ രൂപീകരിച്ചിരുന്നു.ഇതിലേക്ക് ഇലക്ട്രിക്കൽ ഡിവിഷനിലെ ജീവനക്കാരെ മാറ്റി നിയമിക്കുകയായിരുന്നു.ഇതോടെ ഇവർ ജോലി ചെയ്തിരുന്ന ഡിവിഷൻ ഓഫീസിൽ ആവശ്വത്തിന് ജിവനക്കാരില്ലാതെയായി.20 ലക്ഷം രൂപ വരെയുള്ള ഇലക്ട്രിക്കൽ വർക്കുകളുടെ ബില്ലുകൾ പാസാക്കി തുക നല്കേണ്ട തും പത്ത് ലക്ഷം രൂപ വരെ യുള്ള ഇലക്ട്രിക്കൽ പ്രവർ ത്തികൾക്ക് കരാർ അനുമതി നല്കേകേണ്ടതും അഞ്ച് ലക്ഷം രൂപ വരെയുള്ള പ്രവ ർത്തികൾക്ക് ഭരണാനുമതി നല്കേണ്ടതും ഈ പ്രവർത്തികൾ എല്ലാം തന്നെ എസ്റ്റിമേറ്റുകൾ പരിശോധിച്ച് ഈ ടെണ്ടർ നടപടികൾ പൂർത്തീ കരിക്കേണ്ടത് ഇലക്ട്രിക്കൽ ഡിവിഷൻ്റെ ചുമതലയാണ്.
ഇത്രയും ഭാരിച്ച ഉത്തരവാദിത്വമുള്ള ആഫീസിൽ നിന്നുമാണ് പുതിയ ഓഫീസ് തുടങ്ങിയപ്പോൾ ജീവിക്കാരെ അവിടേക്ക് മാറ്റിയത്.പുതിയ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസ് മാവേലിക്കര തുടങ്ങിയെങ്കിലും പുതിയ തസ്തിക ഒന്നും സൃഷ്ടിച്ചിട്ടില്ല ഇതോടെ ചെങ്ങന്നൂർ ഇലക്ട്രിക്കൽ ഡിവിഷൻ്റെ പ്രവർത്തനം താളം തെറ്റി.