എൻജിനീയറിങ് വിദ്യാർഥികൾക്ക് യുഎസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ഇന്ത്യയില്‍ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങള്‍ പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളില്‍നിന്നും സ്‌കോളര്‍ഷിപ്പിന് ഹൂസ്റ്റണിലെ മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍(എംഇഎ)  അപേക്ഷ ക്ഷണിച്ചു. പ്രതിവര്‍ഷം 600 യുഎസ് ഡോളറാണ് സ്‌കോളര്‍ഷിപ്പ് തുക.

പഠനമികവിന്റെ അടിസ്ഥാനത്തില്‍ ഡിഗ്രി പഠന കാലാവധി തീരും വരെ ഓരോ വര്‍ഷവും 600 യുഎസ് ഡോളര്‍ തുടര്‍ന്നും ലഭിക്കും. ഈ വര്‍ഷം നവംബര്‍ ഒന്നുവരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

വിദ്യാര്‍ഥികളുടെ പഠനമികവും സാമ്പത്തികശേഷിയും പരിഗണിച്ചായിരിക്കും സ്‌കോളര്‍ഷിപ്പ് ജേതാക്കളെ തിരഞ്ഞെടുക്കുക. യോഗ്യതാ മാനദണ്ഡങ്ങള്‍ താഴെ പറയുന്നവയാണ്;

    കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 1.5 ലക്ഷം രൂപയില്‍ കവിയരുത്.
    കീം പ്രവേശന പരീക്ഷയില്‍ റാങ്ക് ഒന്ന് മുതല്‍ 7000 വരെ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ക്ക് നാറ്റ(നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍) സ്‌കോര്‍ 110-ന് മുകളില്‍ ആയിരിക്കണം.
    പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ 85 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിരിക്കണം. 

കൂടുതല്‍ വിവിവരങ്ങള്‍ക്ക് www.meahouston.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.