ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് എൻഡ്യൂറൻസ് ടെസ്റ്റ്

കണ്ണൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 211/2025, 212/2025) തസ്തികയിലേക്ക് മെയ് 20, 21 തീയതികളിൽ രാവിലെ 5.15 ന് കണ്ണൂർ പയ്യാമ്പലം ബീച്ച് നീർക്കടവ് റോഡിൽ വച്ച് എൻഡ്യൂറൻസ് ടെസ്റ്റ് (2 കി.മീ ഓട്ടം) നടത്തും. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റും അസ്സൽ തിരിച്ചറിയൽ രേഖയും നിർദ്ദിഷ്ട മാതൃകയിലുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി അഡ്മിഷൻ ടിക്കറ്റിൽ പറഞ്ഞ സ്ഥലത്തും സമയത്തും നേരിട്ട് ഹാജരാകേണ്ടതാണ്. എൻഡ്യൂറൻസ് ടെസ്റ്റുമായി ബന്ധപ്പെട്ട് ഗതാഗത തടസമുണ്ടാകാനിടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
 

തിരുവനന്തപുരം : കണ്ണൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 211/2025, 212/2025) തസ്തികയിലേക്ക് മെയ് 20, 21 തീയതികളിൽ രാവിലെ 5.15 ന് കണ്ണൂർ പയ്യാമ്പലം ബീച്ച് നീർക്കടവ് റോഡിൽ വച്ച് എൻഡ്യൂറൻസ് ടെസ്റ്റ് (2 കി.മീ ഓട്ടം) നടത്തും. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റും അസ്സൽ തിരിച്ചറിയൽ രേഖയും നിർദ്ദിഷ്ട മാതൃകയിലുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി അഡ്മിഷൻ ടിക്കറ്റിൽ പറഞ്ഞ സ്ഥലത്തും സമയത്തും നേരിട്ട് ഹാജരാകേണ്ടതാണ്. എൻഡ്യൂറൻസ് ടെസ്റ്റുമായി ബന്ധപ്പെട്ട് ഗതാഗത തടസമുണ്ടാകാനിടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

തൃശൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 211/2025, 213/2025, 214/2025, 252/2025, 253/2025, 257/2025) തസ്തികയിലേക്ക് മെയ് 19, 20, 21 തീയതികളിൽ രാവിലെ 5.15 മുതൽ ഡിഎച്ച്ക്യു ക്യാമ്പ് പൊലീസ് പരേഡ് ഗ്രൗണ്ട്, രാമവർമ്മപുരത്ത് വച്ച് എൻഡ്യൂറൻസ് ടെസ്റ്റ് (2 കി.മീ ഓട്ടം) നടത്തും.

 ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റും അസ്സൽ തിരിച്ചറിയൽ രേഖയും നിർദ്ദിഷ്ട മാതൃകയിലുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി അഡ്മിഷൻ ടിക്കറ്റിൽ പറഞ്ഞ സ്ഥലത്തും സമയത്തും നേരിട്ട് ഹാജരാകേണ്ടതാണ്. എൻഡ്യൂറൻസ് ടെസ്റ്റുമായി ബന്ധപ്പെട്ട് ഡിഎച്ച്ക്യു ക്യാമ്പ് പൊലീസ് പരേഡ് ഗ്രൗണ്ട് ഗേറ്റ് മുതൽ താണിക്കുടം റോഡിൽ ഗതാഗത തടസ്സമുണ്ടാകാനിടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.