'നഷ്ടപ്പെട്ടത് പാർട്ടിയുടെയും പൊതുജനങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച സമർപ്പിതനായ ഒരു പ്രവർത്തകനെ' ; ഇ.എൻ. മോഹൻദാസിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ
മുതിർന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസിന്റെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. സി.പി.ഐ(എം) സംസ്ഥാന കമ്മറ്റി അംഗവും, മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന, സഖാവ് ഇ.എൻ. മോഹൻദാസിൻ്റെ, നിര്യാണം ഏറെ ദുഃഖകരമാണെന്ന് എ എൻ ഷംസീർ അനുശോചന കുറിപ്പിൽ പറഞ്ഞു.
തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസിന്റെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. സി.പി.ഐ(എം) സംസ്ഥാന കമ്മറ്റി അംഗവും, മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന, സഖാവ് ഇ.എൻ. മോഹൻദാസിൻ്റെ, നിര്യാണം ഏറെ ദുഃഖകരമാണെന്ന് എ എൻ ഷംസീർ അനുശോചന കുറിപ്പിൽ പറഞ്ഞു.
ദീർഘകാലം പാർട്ടിയുടെയും പൊതുജനങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച സമർപ്പിതനായ ഒരു പ്രവർത്തകനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. സംഘടനാ രംഗത്തും സാമൂഹിക മേഖലകളിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സഹപ്രവർത്തകർക്കും പുതിയ തലമുറയ്ക്കും പ്രചോദനമായിരുന്നു. സൗമ്യഭാവവും പ്രവർത്തനനിഷ്ഠയും കൈവിടാതെ പൊതുജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട നേതാവായിരുന്നു ഇ.എൻ. മോഹൻദാസ്. അദ്ദേഹത്തിന്റെ നിര്യാണം, പാർട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും, സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും എ എൻ ഷംസീർ പറഞ്ഞു.